You are Here : Home / USA News

ഡാളസില്‍ വചനപ്രഘോഷണവും ഗാനശുശ്രൂഷയും സമന്വയിക്കുന്ന സീല്‍ നൈറ്റ്‌ 13-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 11, 2014 09:33 hrs UTC

 
ഡാളസ്‌: ആതുര-സാധുജന ശുശ്രൂഷാ രംഗത്ത്‌ നിശബ്‌ദ സേവനം നടത്തുന്ന SEAL (Social And Evangelical Assocication for Love) സംഘടനയുടെ സ്ഥാപകനും ഡയറക്‌ടറുമായ റവ. കെ.എം ഫിലിപ്പ്‌ (മുംബൈ) സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച ഡാളസില്‍ തിരുവചന പ്രഘോഷണം നടത്തുന്നു. മെട്രോ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കുന്ന സമ്മേളനത്തില്‍ ആത്മീയ മേഖലയിലെ അതുല്യ പ്രതിഭയായ ബ്രദര്‍ വി.ജെ. ട്രാവെന്‍ നയിക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌. അനുഗ്രഹീതമായ `സീല്‍' നൈറ്റിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ പാസ്റ്റര്‍ സതീഷ്‌ കുമാര്‍, ഡോ. സ്റ്റീഫന്‍ മാത്യു, ബ്രദര്‍ മാത്യു കോര (ഫിന്നി) എന്നിവര്‍ അറിയിച്ചു. 
 
മുംബൈ നഗരത്തിന്റെ തെരുവീഥികളില്‍ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടും, കഠിന രോഗത്താല്‍ ഒറ്റപ്പെട്ടും പട്ടിണിയില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുന്ന ഹതഭാഗ്യരെ സ്‌നേഹത്തിന്റെ കരസ്‌പര്‍ശം നല്‍കി ആശ്വസിപ്പിക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട്‌ 1999-ല്‍ ആരംഭിച്ച സോഷ്യല്‍ - ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഫോര്‍ ലവ്‌ (സീല്‍) ഇന്ന്‌ മുംബൈയിലെ തെരുവുമക്കള്‍ക്ക്‌ പ്രതീക്ഷയുടെ കിരണം പരത്തുന്ന ആശാകേന്ദ്രമാണ്‌. ഒരുനോക്ക്‌ കാണുവാനും സ്‌പര്‍ശിക്കുവാനും സാധാരണക്കാര്‍ വിമുഖത കാട്ടുന്ന മനുഷ്യക്കോലം മാത്രമുള്ള സഹജീവികളെ സാന്ത്വനത്തിന്റെ തണലിലേക്കാനയിക്കുന്ന സീലിന്റെ സ്ഥാപകര്‍ റവ. കെ.എം. ഫിലിപ്പും പാസ്റ്റര്‍ ബിജു സാമുവേലുമാണ്‌. നീണ്ട പതിനാല്‌ വര്‍ഷത്തിനുള്ളില്‍ അറുനൂറില്‍പ്പരം ആളുകള്‍ക്ക്‌ ജീവിതത്തിലേക്ക്‌ വഴികാട്ടിയാകുവാന്‍ സീലിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജാതി-മത-സാമുദായിക വ്യത്യാസമില്ലാതെ വോളന്റിയറായി നിരവധി പേര്‍ ഇന്ന്‌ സീലിന്‌ ശക്തി പകരുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.sealindia.org ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കുന്ന സീല്‍ നൈറ്റിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. 
 
വിലാസം: Metro Church of God, 13930 Distribution Way, Farmers Branch, TX 75234
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ സതീഷ്‌ കുമാര്‍ (214 606 5724), ഡോ. സ്റ്റീഫന്‍ മാത്യു (214 636 5968), മാത്യു കോര (ഫിന്നി) 817 729 2077. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.