ഡാലസ്: മറുനാടന്‍ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരി ശ്രീമതി. കൊല്ലം തെല്‍മ ഡാലസ് സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പാരിപാടികള്‍ ഉത്‌ഘാടനം ചെയ്യും. പ്രസിഡണ്ട് എബി തോമസിന്റെ ആദ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സെക്രടറി അജയകുമാര്‍ സ്വാഗതം നേരും.
പ്രസ്‌തുത സമ്മേളനത്തില്‍ ഡാലസിലെ കലാ സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി ശോഭിക്കുന്ന ശ്രീ.എബ്രഹാം തെക്കേമുറി, പ്രവസി മലയാളി സ്‌നേഹികളായ ശ്രീ.ഹരിപിള്ള സി.പി എ, ഫിലിപ്പ് തോമസ് സി. പി. എ, ജോണ്‍സണ്‍ (ഏഞ്ചല്‍ ട്രാവല്‍സ്) എന്നിവര്‍ ഓണാശംസകള്‍ നേരും.
ഡാലസ് മലയാളികളുടെ ആവേശമായി മാറികൊണ്ടിരിക്കുന്ന ഡാലസ് സൗഹൃദ വേദി വളരെ പുതുമ നിറഞ്ഞ കലാ പരിപാടികളുമായിട്ടാണ് ഈ വര്‍ഷം ഓണം ആഘോഷിക്കുക. വൈവിധ്യവും ഹാസ്യാസ്‌പദവുമായ കലാപരിപാടികളുടെ ശൃംഖല തന്നെ ഒരുക്കിയിട്ടുള്ളതായി സെക്രടറി അജയകുമാര്‍, വനിതാ സമന്വയാധികാരി ശ്രീമതി സുനിത ജോര്‍ജ് എന്നിവര്‍ അറിയിച്ചു. റിഥം സ്‌കൂള്‍ ഓഫ് ഡാലസിലെ വിദ്യാര്‍ത്ഥികളുടെ ഏറ്റവും പുതുമയേറിയ നൃത്ത പ്രകടങ്ങള്‍ സ്‌റ്റേജില്‍ അരങ്ങേറുമെന്നു സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിച്ചു.
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ജാതി മത ഭേദമെന്യേ ഡാലസിലുള്ള പ്രവാസി മലയാളികള്‍ക്ക് വേണ്ടി കാരോള്‍ട്ടനിലുള്ള സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് നടക്കുക. സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച രാവിലെ 9.30 ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2:30 നു സമാപിക്കും.
ആഘോഷ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ അന്നേ ദിവസം ഒരുക്കിയിട്ടുള്ളതായി സുകു വര്‍ഗീസ് അറിയിച്ചു.
Comments