You are Here : Home / USA News

ഇറാക്ക്‌ ജനതയ്‌ക്കുവേണ്ടി പ്രാര്‍ത്ഥനാ ദിനം: റവ. സല്‍വാഡോ, ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌ എന്നിവര്‍ സന്ദേശം നല്‍കും

Text Size  

Story Dated: Friday, August 29, 2014 07:58 hrs UTC

 
ഡാളസ്‌: ഇറാക്കിലെ മുസ്ലീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്‌ത്യന്‍ ജനതയ്‌ക്കുവേണ്ടി ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ബിലീവേഴ്‌സ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു. 
 
ടെക്‌സസിലെ ഡാളസിനടുത്തുള്ള ഗ്രാന്റ്‌ പെയറി സിറ്റിയിലെ ട്രിനിറ്റി ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ 29-ന്‌ വെള്ളിയാഴ്‌ച 6 മണി മുതല്‍ 9 മണി വരെയാണ്‌ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്‌. സമ്മേളനത്തില്‍ റവ. ഒ ഡെല്‍ തൊമ്മി, റവ. സാല്‍വഡോ എന്നിവര്‍ നേതൃത്വം നല്‍കും. ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ബിലീവേഴ്‌സ്‌ ചെയര്‍മാന്‍ ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌ ആണ്‌ മുഖ്യ സന്ദേശം നല്‍കുന്നത്‌. സ്‌പാനീഷ്‌ സിംഗര്‍ സാല്‍വഡോ നയിക്കുന്ന പ്രത്യേക സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌. 
 
ഇറാക്കില്‍ മുസ്ലീം തീവ്രവാദികളാല്‍ നടത്തുന്ന നരഹത്യയില്‍ നൂറുകണക്കിന്‌ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമാണ്‌ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പ്രാണനുവേണ്ടി കെഞ്ചുന്ന മനുഷ്യരുടെ കരളലയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്‌. ദൈവമക്കള്‍ പ്രത്യേകം ഇറാക്കിലെ ക്രൈസ്‌തവ സഭകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ദൈവമക്കള്‍ ഈ പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Tomas 214 960 8166, Lidiya Paul - 215 544 1233
Trinity Church, West Pioneer Park Way, Grand Prairie TX-75051.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More