You are Here : Home / USA News

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Thursday, August 28, 2014 09:09 hrs UTC

 
ആറാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിക്ക് കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമാജം സംഘാടകര്‍ അറിയിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് മുപ്പതിനാണ് ഫൊക്കാനയുടെ പിന്തുണയോടു കൂടി നോര്‍ത്ത് അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന കനേഡിയന്‍ നെഹ്‌റുട്രോഫി വള്ളംകളി കാനഡയില്‍ നടക്കുക .ബ്രംപ്ടനിലെ അതിമനോഹരമായ പ്രഫസേഴ്‌സു തടാകമാണ് ഇക്കൊല്വും മത്സരങ്ങള്‍ക്കായി തയ്യാറായിരിക്കുന്നത്. വിപുലമായ ഒരുക്കങ്ങള്‍ ആണ് വിശാലമായ മണല്‍ പരപ്പില്‍ സമാജം വള്ളംകളിക്ക് ഒരുക്കിയിക്കുന്നത്.
ബീച്ച് വോളി ബോള്‍ ടൂര്‍ണമെന്റ് രാവിലെ പത്തു മണിക്ക് ആരംഭിക്കുന്നതാണ് . തുടര്‍ന്ന് ഇന്ത്യന്‍ സ്വതന്ത്രദിനാഘോഷ പരിപാടികളും പതാക ഉയര്‍ത്തലും ഉണ്ടായിരിക്കുന്നതാണ്.വള്ളംകളി മത്സരം രാവിലെ പതിനൊന്നു മണിയോടെ ആരംഭിക്കുന്നതാണ്. നിരവധി ടീമുകള്‍ ഇതിനോടകംതന്നെ മത്സരത്തിനു തയ്യാറായി കഴിഞ്ഞു . മത്സരത്തിനായി ആഗ്രഹിക്കുന്ന ടീമുകള്‍ രാവിലെ തന്നെ ലേക്കില്‍ എത്തി രെജിസ്സ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നെഹ്‌റു ട്രോഫി യും സ്ഥലത്തെ പ്രധാന വ്യാപാരിയായ മനോജ് കാരത്ത റീ മാക്‌സ് സ്‌പോന്‌സോര്‍ ചെയ്യുന്ന 1000 കനേഡിയന്‍ ഡോളരുമാണ് ഒന്നാം സ്ഥാനത് എത്തുന്നവരെ കാത്തിരിക്കുന്നത്.ബ്രംപന്‍ മലയാളീ സമാജത്തിന്റെ എല്ലാ പരിപാടികളും ഏറ്റെടുത്തു വിജയിപ്പിക്കുന്ന നല്ലവരായ എല്ലാ നാട്ടുകാരോടും പ്രത്യേകിച്ച് വള്ളം കളി ടീമുകളോട് സമജതിനുള്ള നന്ദി സമാജം പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം പ്രകാശിപ്പിച്ചു. പ്രവാസി മലയാളെ ചരിത്രത്തിലെ ഇതിഹാസമായി മാറിയിരിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിവള്ളം കളിയുടെ വിജയത്തിനായി സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ ചെയ്യുന്ന ചെറുതും വലുതുമായ സഹായ സഹകരണങ്ങള്‍ തികഞ്ഞ ഒരു മാതൃക ആണന്നു ശ്രീ പ്രക്കാനം പറഞ്ഞു.
നാടിന്റെ ആവേശമായ ഈ വള്ളംകളിയെ പിന്തുണക്കുന്നതില്‍ അഭിമാനിക്കുന്നതായി ഫൊക്കാനയുടെ പ്രസിഡണ്ട് ശ്രീ ജോണ്‍ പി ജോണ്‍ പറഞ്ഞു.
മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ജൂറികള്‍ അടഞ്ഞുന്ന കമ്മറ്റിയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു അവരുടെ തീരുമാനം മത്സരത്തില്‍ ഉടനീളം അന്തിമമായിക്കുമെന്നു സമാജം സെക്രട്ടറി ഗോപകുമാര്‍ ട്രഷറര്‍ ശ്രീ തോമസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.. എല്ലാ വിഭാഗം ആളുകളുടെയും പരിപൂര്‍ണ്ണ സഹകരണം വള്ളംകളിക്കു ഉണ്ടാകണമെന്നും പരിപാടികള്‍ ഗംഭീരമാകാന്‍ ആളുകള്‍ നേരെത്തെതന്നെ എത്തിച്ചേരണമെന്നും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു. സമാജം ഒരുക്കുന്ന രുചികരമായ നടന്‍ 'കാപ്പികട' രാവിലെ പത്തുമണി മുതല്‍ പ്രവര്ത്തിക്കുന്നതായിരിക്കും എന്ന് ഇവന്റ് കോര്ടിനറെര്‌സ് ആയ ശ്രീ മത്തായി മാത്തുള്ള സെന്‍ മാത്യു , ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More