You are Here : Home / USA News

എബനേസര്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ പിക്‌നിക്ക് നടന്നു

Text Size  

Story Dated: Thursday, August 14, 2014 12:00 hrs UTC

ന്യൂയോര്‍ക്ക് : പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക പിക്‌നിക്ക് ആഗസ്റ്റ് 2 ന് ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്‍ഡ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് വികാരി റവ. ഏബ്രഹാം ഉമ്മന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം 6 മണിവരെ തുടര്‍ന്നു.
 
ഇടവകയിലെ ഒട്ടുമുക്കാലും കുടുംബാഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കില്‍ യുവജനങ്ങളുടെ കൂട്ടായുള്ള പങ്കാളിത്തം കൂടുതല്‍ ഉണര്‍വും പകര്‍ന്നു. എല്ലാ പ്രായവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകം കായികമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
 
വിവിധ കായിക മത്സര ങ്ങളില്‍ വിജയിച്ചവര്‍ക്ക് റവ. ഏബ്രഹാം ഉമ്മന്‍ അച്ചന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കൂടാതെ കടന്നുവന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി ഇടവകയുടെ സ്‌നേഹം അിറയിച്ചു.
 
ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന കേരളീയ വിവേങ്ങളെ കൂടാതെ ബാര്‍ബിക്യുവും എല്ലാവര്‍ക്കും വേണ്ടി ഒരുക്കിയിരുന്നു.
 
ഈ പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റിയഗംങ്ങള്‍ , ഇടവകജനങ്ങള്‍ എന്നിവരോടുള്ള നന്ദി സി.എസ് ചാക്കോ (പിക്‌നിക്ക് കണ്‍വീനര്‍) അിറയിച്ചു. മി. ഈപ്പന്‍ ജോസഫ്, ആന്‍സി ജോസഫ് എന്നിവരും കണ്‍വീനര്‍മാരാായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More