You are Here : Home / USA News

ബി ജെ പി നേതാവ് ശ്രീ രാംമാധവിനു ന്യൂയോര്‍ക്ക്­ ജോണ്‍ എഫ് കെന്നഡി എയര്‍ പോര്‍ട്ടില്‍ വന്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 14, 2014 11:37 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സെപ്റ്റംബര്‍ 27 മുതല്‍30 വരെയുള്ള അമേരിക്കന്‍ പര്യടനത്തിന്റെവിശദാംശങ്ങള്‍ സംസാരിക്കാനും ആചരിത്ര സംഭവത്തിന്റെ മുന്നൊരുക്കങ്ങള്‍കാര്യക്ഷമമാക്കുന്നതിനും വേണ്ടിഅമേരിക്കയിലെ വിവിധ ഇന്ത്യന്‍സംഘടനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശംനല്‍കുന്നതിനു വേണ്ടി എത്തിയ ബി ജെ പിയുടെ സമുന്നത യുവ നേതാവ് ശ്രീ രാംമാധവിനെ ഓവര്‍സീസ്­ ഫ്രണ്ട് സ് ഓഫ് ബിജെ പി യുടെ പ്രസിഡന്റ്­ ശ്രീ ചന്ദ്രകാന്ത്പട്ടേല്‍, മുന്‍ പ്രസിഡന്റ്­ ഡോ പ്രസാദ്­അടപ, യുവ കോര്ടിനേറ്റര്‍ ശ്രീ ലാല്ജിഗോസ്വാമി, ന്യൂ യോര്‍ക്ക്­ യുവ കോര്ടിനേറ്റര്‍ശ്രീ ശിവദാസന്‍ നായര്‍, തെരഞ്ഞെടുപ്പുപ്രചാരണത്തിനു ചുക്കാന്‍ പിടിച്ച യുവ ടീം ശ്രീ അരവിന്ദ് മോദിനി, ഡോ ജയശ്രീനായര്‍, ശ്രീ വിലാസ് റെഡഡി എന്നിവരുടെനേതൃത്വത്തില്‍ ന്യൂ യോര്‍ക്ക്­ ജോണ്‍ എഫ്‌കെന്നഡി എയര്‍ പോര്‍ട്ടില്‍ സ്വീകരണംനല്‍കി.

 

രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികള്‍പ്ലാന്‍ ചെയ്തിരുന്നു, ഞായറാഴ്ച രാവിലെ 9നു എത്തിയ അദ്ദേഹം ന്യൂ യോര്‍ക്കിലെഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 12 മണി മുതല്‍5 മണി വരെ വിവിധസംഘടനാനേതാക്കളുമായി കോണ്‍സുലേറ്റ്‌ജെനറല്‍ ഓഫ് ഇന്ത്യ, അമ്പാസ്സടര്‍, ഡോഭരത് ബാരേ, ശ്രീ ചന്ദ്രകാന്ത് പട്ടേല്‍, ഡോമഹേഷ്­ ദേശായ് എന്നിവരുടെനേതൃത്വത്തില്‍ ച ര്‍ച്ച നടത്തി. അതിനുശേഷം വിവിധ പരിവാര്‍ സംഘടനകളുടെമീറ്റിംഗില്‍ അഭിസംബോധന ചെയ്തു വേണ്ടമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. മുന്‍സക്കാരിനെ അപേക്ഷിച്ചുനരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ളസര്‍ക്കാര്‍ എത്രമാത്രംകാര്യക്ഷമമാണെന്നും സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള വികസനപദ്ധതികളും സര്‍ക്കാറിന്റെ ഇന്ത്യയിലെസാധാരണ ക്കാരനോടുള്ള കടപ്പാടുംലോകരാജ്ജ്യങ്ങളുടെ മുന്നില്‍ ഇന്ത്യക്ക്‌കൈവന്ന വിലയും നമ്മുടെ പ്രധാനമന്ത്രി ശ്രീ മോദിയുടെ ലോകനേത്രുത്വത്തിലെക്കുള്ള കാലുവയ്പും എല്ലാംഅദ്ദേഹത്തിന്റെ പ്രസംഗത്തില്‍പരാമര്‍ശിച്ചിരുന്നു. അതുപോലെ തന്നെപ്രധാന മന്ത്രി അദ്ധേഹത്തിന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട്­ രാഷ്ട്രീയം കൂടാതെസാമൂഹ്യ പ്രശ്‌നങ്ങളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുംആദ്യത്തെ ജോലി 55 ശതമാനത്തിലധികംവീടുകളിലും പ്രാഥമിക ആവശ്യതിനുള്ളശോചാലയങ്ങള്‍ പോലുമില്ലാത്തഇന്ത്യയിലെ ശുചിത്വം തന്നെ ഏറ്റെടുക്കാന്‍ആവശ്യപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു ശേഷം 12 നുവാഷിങ്ങ്ടണിലേക്കും, തുടര്‍ന്ന് 13 നുരാവിലെ ഇന്ത്യയിലേക്ക്­ മടങ്ങി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.