You are Here : Home / USA News

പ്രവാസി മലയാളി പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഥമ വാര്‍ഷിക സമ്മേളനം ഒരുക്കള്‍ പൂര്‍ത്തിയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 13, 2014 02:40 hrs UTC

കോട്ടയം- ലോകത്തിന്റെ അഞ്ച്‌ വന്‍കരകളായി കേരളത്തില്‍ നിന്ന്‌ കുടിയേറി പാര്‍ക്കുന്ന പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട്‌ രൂപികൃതമായ പ്രവാസി മലയാളിഫെഡറേഷന്‍ പ്രഥമ വാര്‍ഷിക സമ്മേളനം ഓഗസ്റ്റ്‌ 14 മുതല്‍ 17 വരെ കോട്ടയത്തുവച്ച്‌ നടത്തുന്നതിനുള്ള ഒരുക്കള്‍ പൂര്‍ത്തിയാതായി ഓഗസ്റ്റ്‌ പതിമൂന്നിന്‌ കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌ കണ്‍വെന്‍ഷന്‍ കോഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.രാവിലെ 10 മണിക്ക്‌ കോട്ടയം ബസേലിയോസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ചരിത്രപ്രദര്‍ശനത്തോടെയാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌.

 

തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മി ഭായി തമ്പൂരാട്ടി ചരിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. രാവിലെ 11 മണിക്ക്‌ പൊതുസമ്മേളനം ധനമന്ത്രി കെ.എം മാണി ഉദ്‌ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശം നല്‍കും. ഡോ. യാക്കൂബ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രവാസികാര്യ- സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്‌ മുഖ്യാതിഥിയായും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും.

 

രണ്ടാം ദിവസമായ ആഗസ്റ്റ്‌ 15 ന്‌ ഉച്ചതിരിഞ്ഞ്‌ 3 മണിക്ക്‌ ബസേലിയോസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ പ്രവാസികളോടുള്ള സമീപനം എന്ന വിഷയത്തില്‍ മാധ്യമസംവാദം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയല്‍ ബോര്‍ഡ്‌ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. ദീപിക ചീഫ്‌ എഡിറ്റര്‍ റവ.ഫാ. ബോബി അലക്‌സ്‌ മണ്ണുംപ്ലാക്കില്‍, മംഗളം മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ക്ഷീസ്‌ എന്നിവര്‍ വിശിഷ്‌ട അതിഥികളായി പങ്കെടുക്കും. ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്റര്‍ എം.ജി രാധാകൃഷ്‌ണന്‍, ബഹറിന്‍ ഡെയ്‌ലി ട്രിബ്യൂണ്‍ ചീഫ്‌ എഡിറ്റര്‍ സോമന്‍ ബേബി, ദീപിക അസ്സോസ്സിയേറ്റ്‌ എഡിറ്റര്‍ റ്റി.സി മാത്യു, മംഗളം സി.ഇ.ഒ.ആര്‍ അജിത്‌ കുമാര്‍, മാതൃഭൂമി കോട്ടയം ന്യൂസ്‌ എഡിറ്റര്‍ ടി.കെ രാജഗോപാല്‍, പി.പി ചെറിയാന്‍, (ഫ്രീ ലാന്‍സ്‌ റിപ്പോര്‍ട്ടര്‍ യു.എസ്‌.എ). ബസേലിയോസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ മാത്യൂ, മാധ്യമം ന്യൂസ്‌ എഡിറ്റര്‍ സി.എ.എ.കരിം, മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി.റ്റി ചാക്കോ, ശാന്തിഗിരി കമ്യൂണിക്കേഷന്‍ അസോസിയേറ്റ്‌ എഡിറ്റര്‍ റ്റി.

 

ശശിമോഹന്‍ കോരള കൗമദി സ്‌പെഷ്യല്‍ കറസ്‌പോണ്ട്‌സ്‌ വി. ജയകുമാര്‍, വീക്ഷണം ബ്യൂറോ ചീഫ്‌ സോമി സേവ്യര്‍, കോട്ടയം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എസ്‌.മനോജ്‌ സെക്രട്ടറി ഷാലു മാത്യൂ, ജോര്‍ജ്‌ കൊറ്റകെമ്പില്‍ തുടങ്ങി?യവര്‍ സംസാരിക്കും പ്രവാസി മലയാളി പ്രവാസി മലയാളി ഫെഡറേഷന്റെ വിവിധ ചാപ്‌റ്ററുകളിലെ പത്തോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും സംബന്ധിക്കും ഓഗസ്റ്റ്‌ 16 ന്‌ രാവിലെ 10 മണിക്ക്‌ കേരളാ ചരിത്രത്തിന്റെ നാള്‍വഴികള്‍ ചരിത്രപഠന കോണ്‍ഫറന്‍സ്‌ കലാമണ്‌ഡലം വൈസ്‌ ചാന്‍സിലര്‍ ഡോ. പി.എന്‍. സുരേഷ്‌ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ്റ്‌ 17ന്‌ ഞായറാഴ്‌ച രാവിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധി സമ്മേളനം നടക്കും.

 

മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. സാംസ്‌കാരിക പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്‌ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം മാണിയെ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ബസേലിയോസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ്‌ കുര്യന്‍ ഓണാട്ട്‌ പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ്‌ കാനാട്ട്‌ കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബേബി എലക്കാട്‌, ട്രാവന്‍കൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്‌ ഇടിക്കുളം, കേരളചരിത്ര പഠനസംഗമം കണ്‍വീനര്‍ പ്രഫ. വിപിന്‍ കെ വര്‍ക്ഷീസ്‌, പവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ട്രഷറര്‍, പി.പി ചെറിയാന്‍, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍, ജോസ്‌ മാത്യൂ പനച്ചിക്കല്‍ , ജോണ്‍സണ്‍ ചെറിയാന്‍ ജോര്‍ജ്ജിയ യൂണിറ്റ്‌ പ്രസിഡന്റ്‌ മനോജ്‌ വര്‍ക്ഷീസ്‌ ഗ്ലോബല്‍ ജോ.സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More