You are Here : Home / USA News

കണക്‌ടിക്കട്ടില്‍ ഷാലോം കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ ഒന്നിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 13, 2014 09:38 hrs UTC

    
കണക്‌ടിക്കട്ട്‌: ഷാലോം വേള്‍ഡ്‌ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. റോയ്‌ പാലാട്ടി നയിക്കുന്ന ഷാലോം കണ്‍വന്‍ഷന്‍ ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കും. സെപ്‌റ്റംബര്‍ ഒന്നിന്‌ തിങ്കളാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 6.30 വരെ വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള സെന്റ്‌ ഹെലേനാ ചര്‍ച്ചില്‍ (30 എക്കോ ലെയിന്‍) നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. റോയ്‌ പാലാട്ടിയോടൊപ്പം ടോബി മണിമലേത്തും പങ്കെടുക്കും.

ഷാലോം ഫെസ്റ്റിവലിലൂടെയും സണ്‍ഡേ ഷാലോമിലൂടെയും അനേകര്‍ക്ക്‌ ദൈവ വചനം പകര്‍ന്നുകൊണ്ട്‌ വിശ്വാസത്തിന്റെ പാതയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ഈ വചനപ്രഘോഷകരെ ശ്രവിക്കുവാന്‍ മിഷന്‍ ഡയറക്‌ടര്‍ റവ. ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ ഏവരേയും ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More