You are Here : Home / USA News

ബ്രോങ്ക്‌സ്‌ ഇടവക വാര്‍ഷിക പിക്‌നിക്‌ നടത്തി

Text Size  

Story Dated: Wednesday, August 13, 2014 09:37 hrs UTC

 ഷോളി കുമ്പിളുവേലി         
    

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ വാര്‍ഷിക പിക്‌നിക്‌ ഓഗസ്റ്റ്‌ ഒമ്പതിന്‌ (ശനി) ഹാര്‍ട്‌സ്‌ ഡെയിലിലുള്ള റിഡ്‌ജ്‌ റോഡ്‌ പാര്‍ക്കില്‍ വിവിധ കായിക വിനോദങ്ങളോടെ നടത്തി.

അസിസ്റ്റന്റ്‌ വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്‌തു. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന വിവിധ കായിക വിനോദങ്ങള്‍ പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ഭക്ഷണങ്ങള്‍ക്കു പുറമെ കപ്പ ബിരിയാണിപോലുള്ള കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയത്‌ പിക്‌നിക്‌ കൂടുതല്‍ ആസ്വാദ്യമാക്കി. സ്‌ത്രീകളുടേയും പുരുഷന്മാരുടേയും വടംവലി മത്സരങ്ങള്‍ പിക്‌നിക്കിന്‌ കൂടുതല്‍ ആവേശം പകര്‍ന്നു.

ജോവിന്‍ ജോയി പിക്‌നിക്കിന്റെ കോഓര്‍ഡിനേറ്ററായിരുന്നു. കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലുറക്കല്‍, യൂത്ത്‌ പ്രതിനിധികളായ ടോണി പട്ടേരില്‍, ജോണ്‍ വാളിപ്ലാക്കല്‍, ജസീന്ത പൈലി തുടങ്ങിയവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More