You are Here : Home / USA News

മഞ്ചിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 20 ശനിയാഴ്ച

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, August 07, 2014 11:56 hrs UTC


                
        
ന്യൂജഴ്സി . ചുരുങ്ങിയ കാലംകൊണ്ട് ന്യൂജഴ്സി മലയാളികളുടെ സ്വന്തം സംഘടനയായി മാറി, കാലിക പ്രസക്തിയുളള അവതരണ  വിശേഷങ്ങളാല്‍ സമ്പന്നമായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി (മഞ്ച്) വ്യത്യസ്തവും വിഭിന്നവുമായ ഓണാഘോഷ പരിപാടികളുമായി രംഗത്ത്. സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ നട്ലിയിലുളള സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തിലാണ് (17-പ്പമ്പമ്മSണ്ടക്കമ്മമ്പ" മ്പല്‍ഞ്ഞമ്മS ഗ്ഗന്ത., മ്മള്ളസ്സന്തഞ്ഞണ്‍, മ്മത്ത07110) ആഘോഷപരിപാടികള്‍ നടക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ക്കൊപ്പം മലയാള സിനിമാ താരങ്ങളും പങ്കെടുക്കുന്ന ആഘോഷ വേളയില്‍ ശിങ്കാരി മേളം, താലപ്പൊലി, വളളംകളി, പുലികളി, തിരുവാതിര എന്നിവയൊക്കെ ക്രമീകരിച്ചിട്ടുണ്ട്. ഇരുപതിലധികം വിഭവങ്ങളുമായുളള  സമൃദ്ധമായ ഓണസദ്യ 11 മണിക്ക് തുടങ്ങി 1 മണിക്ക് അവസാനിക്കും. അതിനുശേഷം പൊതുസമ്മേളനം തുടങ്ങും.

ഗിരീഷ് നായര്‍, ഷൈനി രാജു എന്നിരുടെ നേതൃത്വത്തിലുളള കമ്മിറ്റി ഓണാഘോഷം ഗംഭീരമാക്കാനുളള യത്നത്തിലാണെന്ന് പ്രസിഡന്റ് ഷാജി വര്‍ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജ ജോസ്, വൈസ് പ്രസിഡന്റ് സജി മോന്‍ ആന്റണി എന്നിവര്‍ സംയുക്തമായി  അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് :
862 812 8371, 973 768 7997, 862 438 2361

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.