You are Here : Home / USA News

തോട്ടത്തില്‍ വി.തോമസ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കു വേണ്ടിയുള്ള -കലാവോളി 2014

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 04, 2014 08:30 hrs UTC



ഫിലാഡല്‍ഫിയ: കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ലിറ്റററി അസോസിയേഷന്റെ (കലാ- ഫിലാഡെല്‍ഫിയ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തോട്ടത്തില്‍ വി തോമസ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ്‌ 2014 ആഗസ്റ്റ്‌ 9നു ഫിലാഡെല്‍ഫിയ സെന്‍റ്‌ തോമസ്‌ സീറോ മലബാര്‍ വോളിബോള്‍ കോര്‍ട്ടില്‍ വെച്ചു നടത്തപ്പെടുന്നു .രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന മത്സരം കലയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഫോമായുടെ നാഷണല്‍ പ്രസിഡന്റുമായ ശ്രീ.ജോര്‍ജ്‌ മാത്യു സി.പി.എ ഉത്‌ഘാടനം ചെയ്യുന്നു. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക്‌ ട്രോഫികള്‍ക്ക്‌ പുറമേ കലയുടെ പ്രസിഡന്റ്‌ ഡോ കുര്യന്‍ മത്തായി, മുന്‍ പ്രസിഡന്റ്‌ കോര എബ്രഹാം എന്നിവര്‍ സ്‌പോണ്‌സര്‍ ചെയ്യുന്ന കാഷ്‌ അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്‌.

കായിക മേഖലയിലേക്കുള്ള കലയുടെ ഈ ചുവടുവെപ്പ്‌,കഴിഞ്ഞ നാലു പതിട്ടാണ്ടുകളായി ഫിലാഡെല്‍ഫിയയിലെ മലയാളി സമൂഹത്തില്‍, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍,ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെച്ച കലയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ല്‌ ആണെന്ന്‌ ജനറല്‍ സെക്രട്ടറി ശ്രി അലക്‌സ്‌ ജോണ്‍ അഭിപ്രായപ്പെട്ടു. ശ്രീ സണ്ണി അബ്രാഹത്തിന്റെ മേല്‍നോട്ടത്തില്‍ ശ്രീ ടോമി അഗസ്റ്റിന്‍ അധ്യക്ഷനായി യുവസാന്നിധ്യം നിറഞ്ഞ കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായ്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.