You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Saturday, August 02, 2014 11:53 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ : കേരള കാത്തലിക്ക് സഭയിലേയും ഭാരതത്തിന്റെ ആദ്യത്തെ പരിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലും ആചരിച്ചു. ഞായറാഴ്ച 10 മണിക്ക് നടന്ന തിരുനാള്‍ കുര്‍ബാനയില്‍ വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മ്മികനായിരുന്നു. അസി. വികാരി ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്‍കി. ലദീഞ്ഞോട്കൂടി ആരംഭിച്ച തിരുനാളില്‍ ഇടവകയിലെ അനവധി ആളുകള്‍ പ്രസുദേന്തിമാരായിരുന്നു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത തിരുനാളിന് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.