You are Here : Home / USA News

എസ്.ബി, അസംപ്ഷന്‍ ചങ്ങനാശേരി അലുംമ്‌നി കുടുംബസംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 31, 2014 09:06 hrs UTC

ന്യുജഴ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്‌ററ് കോസ്റ്റ് കേന്ദ്രീകരിച്ച് വിപുലമാക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ആലോചനായോഗം ജനപങ്കാളിത്തം കൊണ്ടും യുവസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുന്‍ ഭാരവാഹികള്‍ ഇതുവരെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നു എന്നു വിശദീകരിച്ചതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉള്‍കാഴ്ച പകരുകയും ചെയ്തു. പുതിയ ആശയങ്ങള്‍ മുന്‍പോട്ടു വെച്ച യുവാക്കള്‍ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി എല്ലാവരും പരസ്പരം അറിയുവാനും ഒരു കുട്ടായ്മയായി വളരുവാനും അവസരം ഒരുക്കുന്നതിനായി 2014 ഓഗസ്റ്റ് 23ന് ശനിയാഴ്ച പകല്‍ 4.30 പി.എം മുതല്‍ 8.30 പി.എം വരെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (പാരീഷ് ഹാള്‍), 
44 Liningston Ave, Somerset NJ 00073 വച്ച് കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിലേക്ക് എല്ലാ എസ്ബി, അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 

ജയിംസ് മുക്കാടന്‍- 609-213-0301
പിന്റോ കണ്ണംപള്ളി- 973-337-7238

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More