You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 29, 2014 10:50 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന പിക്‌നിക്കില്‍ രുചികരമായ ഭക്ഷണത്തോടൊപ്പം വിവിധ കായിക മത്സരങ്ങളും നടത്തുന്നതാണ്‌. റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റും അന്നേദിവസം നടക്കും. ആന്റോ ജോസഫ്‌ പിക്‌നിക്ക്‌ കോര്‍ഡിനേറ്ററായി വിപുലമായ കമ്മിറ്റി പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഏവരേയും പിക്‌നിക്കിലേക്ക്‌ ക്ഷണിക്കുന്നതായി ആന്റോ ജോസഫ്‌ (കോര്‍ഡിനേറ്റര്‍), എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌), റോഷിന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി), സാമുവേല്‍ കോശി (ജോയിന്റ്‌ സെക്രട്ടറി), ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

വിലാസം: St. Pauls Alba House, 2187 Victory Blvd, Staten Island, NY 10314.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ആന്റോ ജോസഫ്‌ (കോര്‍ഡിനേറ്റര്‍) 347 524 3047,

എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885,

ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍) 917 817 4115,

ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) 917 415 6883).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More