You are Here : Home / USA News

പുതിയ മാനം തേടിയ മിസ്‌ ഫോമാ മത്സരം

Text Size  

Story Dated: Friday, July 18, 2014 03:59 hrs UTC


    

ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും മികച്ച പരിപാടി ഏതെന്ന്‌ ചോദിച്ചാല്‍ ഒന്നും ആലോചിക്കാതെ പറയാന്‍ സാധിക്കും മിസ്‌ ഫോമാ ബ്യൂട്ടി പേജന്റ്‌ എന്ന്‌. വിജയ്‌ യേശുദാസിന്റേയും ശ്വേതാ മോഹന്റേയും, സ്റ്റീഫന്‍ ദേവസിയുടേയും പ്രോഗ്രാമുകളെ റേറ്റിംഗില്‍ പിന്തള്ളണമെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ അതിന്റെ അണിയറയിലും മുന്‍നിരയിലും പ്രവര്‍ത്തിച്ചവരാണെന്ന്‌ തറപ്പിച്ചുപറയാം.

കുസുമം ടൈറ്റസിന്റെ നേതൃത്വത്തിലുള്ള വിമന്‍സ്‌ ഫോറം മിസ്‌ ഫോമാ മത്സരത്തിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാരായി രണ്ടുപേരെയാണ്‌ ഏകകണ്‌ഠമായി തെരഞ്ഞെടുത്തത്‌. സെന്റ്‌ ലൂയീസില്‍ നിന്നുള്ള ആഷാ മാത്യുവും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള മധു കൊട്ടാരക്കരയും. ആഷ പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററായപ്പോള്‍, സഹായത്തിനായി ഡെലവെയറില്‍ നിന്നും, പെന്‍സില്‍വാനിയയില്‍ നിന്നും ഒട്ടേറെ വനിതാ സുഹൃത്തുക്കള്‍ അണിനിരന്നു. മെറിലിഞ്ചില്‍ ജോലി ചെയ്യുന്ന സണ്ണി പൊറിഞ്ചുവും, എ.വി.എസിലെ ആങ്കറായ ജസീക്ക തോമസും എം.സിമാരായപ്പോള്‍, ഏഷ്യാനെറ്റ്‌ ഉജാല അവാര്‍ഡ്‌ നൈറ്റിനെപ്പോലും പിന്തള്ളി മിസ്‌ ഫോമ ഈവര്‍ഷത്തെ ഏറ്റവും തകര്‍പ്പിന്‍ പ്രോഗ്രാമായി മാറി.

ടെക്‌നിക്കല്‍ ആന്‍ഡ്‌ പ്രൊഡക്ഷന്‍ മേഖലയിലുള്ള മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ ട്രൈസ്റ്റാറും, രാജു പള്ളവും ജിബ്‌സണും കൈകോര്‍ത്തപ്പോള്‍ ഒരിടത്തും ഒരു പാകപ്പിഴയും വരാതെ നൂറുശതമാനം മികച്ചതായി. മയൂര ഡാന്‍സ്‌ സ്‌കൂളിലെ ഹരികുമാറും, വിദ്യാ പ്രസാദും ഫില്ലിംഗ്‌ പ്രോഗ്രാമുകളുടെ ചുമതല ഏറ്റെടുത്തു. ആഷാ മാത്യു ആയിരുന്നു താരം. സെലിബ്രിറ്റികളായ മനോജ്‌ കെ. ജയനും മംമ്‌താ മോഹന്‍ദാസും ഒറ്റ സ്വരത്തില്‍ മിസ്‌ ഫോമയെപ്പറ്റി പറഞ്ഞത്‌ `അടിപൊളി പ്രോഗ്രാം', മൂന്നു മണിക്കൂര്‍ സിനിമ കണ്ട പ്രതീതി എന്നായിരുന്നു. മിസ്‌ ഫോമയെ മനോഹരമാക്കിയ ഫോമാ വിമന്‍സ്‌ ഫോറത്തിന്‌ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.