You are Here : Home / USA News

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ദുക്‌റാനോ പെരുന്നാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 12, 2014 11:29 hrs UTC

ന്യൂജേഴ്‌സി: വി. തോമാശ്ശീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ ദുക്‌റാനോ തിരുനാള്‍ ജൂലൈ 5,6 തീയതികളില്‍ സമുചിതമായി കൊണ്ടാടി. അഞ്ചാം തീയതി ശനിയാഴ്‌ച സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത വചന ശുശ്രൂഷ നടത്തി. ആറാം തീയതി രാവിലെ പ്രഭാത പ്രാര്‍ത്ഥനയ്‌ക്കുശേഷം വെരി റവ. ടി.എം. സക്കറിയ, വെരി റവ. ചെറിയാന്‍ നീലാങ്കല്‍, റവ.ഫാ. ഡോ. കെ.കെ. കുര്യാക്കോസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു. വി. കുര്‍ബാനയ്‌ക്കുശേഷം പതിവുപോലെ ബ്ലോക്ക്‌ ചുറ്റിയുള്ള റാസ ചെണ്ടമേളത്തിന്റേയും, വിശ്വാസികളുടെ പ്രാര്‍ത്ഥനാ ഗീതങ്ങളുടെ അകമ്പടിയോടെ നടത്തി. റാസയ്‌ക്കുശേഷം ആശീര്‍വാദം, ലഞ്ച്‌ എന്നിവയ്‌ക്കുശേഷം പെരുന്നാള്‍ കൊടിയിറക്കി. റവ.ഫാ. ഗീവര്‍ഗീസ്‌ കോശിയും പെരുന്നാളില്‍ സംബന്ധിച്ചു. അനേകം വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു. പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ പള്ളി പരിസരം കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു. പെരുന്നാള്‍ കണ്‍വീനര്‍ കോര വര്‍ഗീസ്‌, സെക്രട്ടറി തോമസ്‌ മാത്യു, ട്രഷറര്‍ ജോണ്‍ ഐസക്‌ എന്നിവര്‍ വികാരി റവ. ചെറിയാന്‍ നീലാങ്കലിന്റെ നേതൃത്വത്തില്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ നടത്തുകയും അനുഗ്രഹപ്രദമാക്കുകയുകയും ചെയ്‌തു. പി.ആര്‍.ഒ കുര്യാക്കോസ്‌ തര്യന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.