പെന്‍സില്‍വേനിയ: ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ നാടക മത്സരത്തില്‍ ന്യൂജേഴ്സിയിലെ `നാട്ടുകൂട്ടം' തീയറ്റേഴ്സിന്റെ ബാനറില്‍ ദേവസ്സി പാലാട്ടി സംവിധാനം ചെയ്ത `ഒരു ദേശം നുണ പറയുന്നു' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഉന്നത നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ സണ്ണി കല്ലൂപ്പാറയെ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ആക്ടറായി തിരഞ്ഞെടുത്തു. സണ്ണി കല്ലൂപ്പാറ തന്നെ സംവിധാനം നിര്‍വ്വഹിച്ച `ദാഹം' എന്ന നാടകത്തിലെ മികച്ച അഭിനയമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
Comments