You are Here : Home / USA News

ചിക്കന്‍ഗുനിയ ടെക്‌സാസിലെ ആദ്യ മരണം സ്ഥിരീകരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 08, 2014 10:47 hrs UTC

വില്യംസണ്‍ കൗണ്ടി : ചിക്കന്‍ ഗുനിയയ്‌ക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ചിക്കന്‍ ഗുനിയ ബാധിച്ചു വില്യംസണ്‍ കൗണ്ടിയില്‍ നടന്ന ആദ്യമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ജൂലൈ 7ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൊതുകില്‍ നിന്നും വ്യാപിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണം ശക്തമായ പനിയും സന്ധി വേദനയുമാണ്. കരീബിയന്‍ സന്ദര്‍ശനത്തിനുശേഷം ടെക്‌സാസില്‍ മടങ്ങിയെത്തിയ വ്യക്തിയാണ് മരണമടഞ്ഞത്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം വ്യാപിക്കുകയില്ലെങ്കിലും, രോഗ ബാധിതനായ ഒരാളില്‍ നിന്നും കൊതുകകളാണ് രോഗാണുക്കള്‍ മറ്റുളളവരിലേക്ക് വ്യാപിക്കുന്നതിനുളള കാരണമാകുന്നത്.

 

സംസ്ഥാന ആരോഗ്യ വകുപ്പ് രോഗം വ്യാപിക്കാതിരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. വീടിനും പരിസരത്തും മലിന ജലം കെട്ടികിടക്കുവാന്‍ അനുവദിക്കാതിരിക്കുക, യാത്ര ചെയ്യുന്നവര്‍ കൊതുക് കടി ഏല്ക്കാതിരിക്കുന്നതിന് ഉതകുന്ന വസ്ത്ര ധാരണം നടത്തുക, സൗത്ത് ഏഷ്യാ കരിബീയന്‍ ഐലന്റ്, സതേണ്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരുന്നവര്‍ പനിയോ, സന്ധി വേദനയോ ഉണ്ടെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.