ന്യൂയോര്‍ക്ക് . ലാന്‍കാസ്റ്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവരും, യുവജനങ്ങള്‍ക്കും, കോളേജ് വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ എടുക്കുന്നതും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നതും അതാത് രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരാണെന്ന് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ് അറിയിച്ചു.
കീനോട്ട് സ്പീക്കര്‍ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ആണ് മുതിര്‍ന്നവരുടെ സെഷനുകള്‍ നയിക്കുന്നത്.
എംജിഒസിഎസ്എം അംഗങ്ങള്‍ക്കുളള സെഷന് ഫാ. മാറ്റ് അലക്സാണ്ടര്‍ നേതൃത്വം നല്‍കും. നോര്‍ത്ത് അമേരിക്കയിലെ എംജിഒസിഎസ്എം ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുളള ഫാ. മാറ്റ് അലക്സാണ്ടര്‍, ഇപ്പോള്‍ ഡാലസില്‍ യൂത്ത് മിനിസ്റ്ററായി പ്രവര്‍ത്തിക്കുന്നു. സെന്റ് വ്ലാഡിമര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാഡ്വേറ്റ് ചെയ്തു.
യംഗ് അഡല്‍റ്റ് സെഷന് നയിക്കുന്നത് ഫോക്കസ് നോര്‍ത്ത് അമേരിക്കയുടെ ഗ്രാന്റ്സ് ഓഫീസര്‍ കൂടിയായ സെന്റ് വ്ലാഡിമിര്‍ സെമിനാരി ഗ്രാഡ്വേറ്റ് മറ്റുഷ്കാ ജന്നിഫര്‍ മോഷര്‍ ആണ്. യേല്‍ യൂണിവേഴ്സിറ്റി, യേല്‍ സിവിനിറ്റി സ്കൂള്‍ എന്നിവിടങ്ങളിലും പഠനം നടത്തിയിട്ടുളള മറ്റുഷ്കാ, കണക്ടിക്കട്ടിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ മെറിഡിയന് വികാരി ഫാ. ജോഷ്വാ മോഷറിന്റെ സഹധര്‍മ്മിണിയാണ്.
സണ്ടേ സ്കൂള്‍ കുട്ടികളുടെ സെഷന് നേതൃത്വം നല്‍കുന്നത്. സെന്റ് ടിക്കോണ്‍സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഗ്രാഡേറ്റ് ചെയ്ത ഡീക്കന്‍ എബ്രഹാം ഫിലിപ്പ് ആണ്. ഇപ്പോള്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ സെക്രട്ടറി.
Comments