You are Here : Home / USA News

ബ്രോങ്ക്‌സ്‌ ഫൊറോന ദേവാലയത്തില്‍ തിരുനാളിന്‌ കൊടിയേറി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, July 02, 2014 09:07 hrs UTC

  
    

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന്‌ കൊടിയേറി.

ജൂണ്‍ 29ന്‌ (ഞായര്‍) രാവിലെ 10.30ന്‌ അസിസ്റ്റന്റെ വികാരി ഫാ. റോയിസന്‍ മേനോലിക്കലാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്‌.

ദുക്‌റാന ദിനമായ ജൂലൈ മൂന്നിന്‌ (വ്യാഴം) നാലിന്‌ വേസ്‌പര, തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ ഗാര്‍ഫീല്‍ഡ്‌ ഇടവക വികാരി ഫാ. ജേക്കബ്‌ ക്രിസ്റ്റി മുഖ്യകാര്‍മികത്വം വഹിക്കും. 6.30ന്‌ വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും.

പ്രധാന തിരുനാള്‍ ദിനമായ നാലിന്‌ (വെള്ളി) രാവിലെ 10ന്‌ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക്‌ പ്രശസ്‌ത ഗായകന്‍ കൂടിയായ റവ. ഡോ. ഫ്രാന്‍സിസ്‌ നമ്പ്യാംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ന്യൂജേഴ്‌സി ഫൊറോന വികാരി ഫാ. തോമസ്‌ കടുകപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള ആഘോമായ പ്രദക്ഷിണം ബ്രോങ്ക്‌സ്‌ വീഥിയിലൂടെ നടക്കും.

അഞ്ചിന്‌ (ശനി) രാവിലെ ഒമ്പതിന്‌ മരിച്ചവരുടെ ഓര്‍മദിനം, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്‌ എന്നിവ നടക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, ടോം മുണ്‌ടയ്‌ക്കല്‍, ജോസ്‌ ഞാറകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.