സണ്ണിവെയ്ല്‍: പ്രവാസി മലയാളി ഫെഡറേഷന് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ പ്രവര്‍ത്തക സമ്മേളനം ജൂണ്‍ 22 ഞായര്‍ വൈകീട്ട് 5 മണിക്ക് സണ്ണിവെയ്ല്‍ ഗ്ലെന്‍വ്യൂവില്‍ വെച്ച് ചേരുന്നതാണെന്ന് പി.എം.എഫ്.ഡി.ഫ്. ഡ്ബ്ലൂ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്, സെക്രട്ടറി സിജു.വി.ജോര്‍ജ്, ട്രഷറര്‍ രാജന് മേപ്പുറം എന്നിവര്‍ അറിയിച്ചു.
ആഗസ്റ്റ് 14,15,16, 17 തീയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന ഗ്ലോബല്‍ കണ്വന്ഷന് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതപ്പെടുത്തുന്നതിനുവേണ്ടി ചേരുന്ന സമ്മേളനത്തില്‍ പി.എം.എഫ്. പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് രാജന്-214 287 3135
സിജു വി.ജോര്‍ജ്ജ്-214 282 7458
ഷാജി രാമപുരം -972 261 4221
Comments