ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി തോമസ് ഓലിയാന്‍കുന്നേല്‍, ശുഭാപ്തി വിശ്വാസി
Text Size
A. C. George
AGeorge5@aol.com
Story Dated: Saturday, June 14, 2014 11:12 hrs UTC
ഹ്യൂസ്റ്റന്‍: ഫിലാഡല്‍ഫിയ ഫോമാ കണ്വെന്ഷന് അടുക്കുന്തോറും അടുത്ത ഫോമാ പ്രവര്‍ത്തക സമിതിയിലുള്ള തെരഞ്ഞെടുപ്പു രംഗം സജീവമായി. ഫോമയുടെ അംഗസംഘടനകളില്‍ നിന്നെത്തുന്ന ഡെലഗേറ്റുകളാണ് ഫോമയുടെ അടുത്ത ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഫോമയുടെ സൗത്ത് വെസ്റ്റ് മേഖലയില്‍ നിന്ന് ഫോമയുടെ ജോയിന്റ് സെക്രട്ടറിയായി എക്സിക്യൂട്ടീവ് സമിതിയിലേക്ക് മല്‍സരിക്കുന്ന ഏക വ്യക്തി തോമസ് ഓലിയാന്‍ കുന്നേല്‍ തന്റെ വിജയം ഏതാണ്ട് ഉറപ്പിച്ച രീതിയിലുള്ള ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.
മലയാളികള്‍ ഏറെ അധിവസിക്കുന്ന ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനും, ഗ്രെയിറ്റര്‍ ഡാളസ്-ഫോര്ട്ടുവര്ത്തും ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ഭാഗമാണ്. ഇത്രയധികം മലയാളി ജനസാന്ദ്രതയുള്ള ഈ മേഖലയില്‍ നിന്ന് ഒരു ജോയിന്റ് സെക്രട്ടറിയെങ്കിലും വേണ്ടതല്ലെയെന്ന് തോമസ് ചോദിക്കുന്നു. ഫോമയുടെ ആരംഭകാലം മുതല്‍ തന്നെ ഏല്‍പ്പിച്ച ചെറുതും വലുതുമായ എല്ലാ ഉത്തരവാദിത്തങ്ങളും കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുള്ള തന്നെ ഫോമാ വോട്ടേഴ്സ് കൈവിടുകയില്ലെന്ന ആത്മവിശ്വാസം തോമസിനുണ്ട്. പ്രത്യേകിച്ച് ഒരു പാനലിന്റെയും വക്താവായിട്ടല്ല തോമസ് മല്‍സരിക്കുന്നത്. ജനങ്ങളുടെയും ഫോമയുടെയും വക്താവും എളിയ സേവകനും എന്ന രീതിയില്‍ മാത്രമാണ് താന്‍ മല്‍സരരംഗത്തുള്ളത്. ജയിച്ചുവരുന്ന ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ സദാ സന്നദ്ധനായിരിക്കുമെന്നും അതിനാല്‍ തന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്നും ഫോമാ ഇലക്ഷന് പ്രചാരണ വേളയില്‍ തോമസ് ഓലിയാന്‍ കുന്നേല്‍ ഹ്യൂസ്റ്റനില്പറഞ്ഞു.
Comments