You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‌ മാറ്റുകൂട്ടുവാന്‍ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 10:03 hrs UTC

   

ഫിലാഡെല്‍ഫിയ: ജൂണ്‍ ഇരുപത്താറാം തിയതി ആരംഭിക്കുന്ന, വടക്കേ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ മാമാങ്ക ഉല്‍സവം എന്ന്‌ വിശേഷിപ്പിക്കാവുന്ന, ഫോമാ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ യങ്ങ്‌ പ്രൊഫെഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും പൂര്‍വാധികം ഭംഗിയോടെ അവതരിപ്പിക്കുവാന്‍ ജിബിയുടെ നേത്രുത്വത്തിലുള്ള മുപ്പതംഗ കമ്മിറ്റി എല്ലാവിധ തയാറെറ്റുപ്പുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ നവംബറില്‍ ന്യൂജേഴ്‌സിയില്‍ വച്ച്‌ നടത്തിയ ആദ്യത്തെ പ്രൊഫെഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും ഒരു ചരിത്രവിജയമായിരുന്നു.

ഇത്തവണ ഫിലാഡെല്‍ഫിയയിലെ വാലി ഫോര്‍ജ്‌ കണ്‍:വെന്‍ഷന്‍ സെന്ററിലെ കേരളാ നഗറില്‍ ജൂണ്‍ 28-ന്‌ നടക്കുന്ന ഫ്രൊഫഷണല്‍ സമ്മിറ്റില്‍ രാഷ്ട്രിയ, ബിസിനസ്‌ രംഗങ്ങളില്‍ പ്രശോഭിക്കുന്ന പല പ്രമുഖ വ്യക്തികളും പ്രസംഗിക്കുന്നതായിരിക്കും. ഒബാമ ഭരണകൂടത്തിലെ മലയാളിയായ വാണിജ്യ വകുപ്പ്‌ അസ്സിസ്സ്‌റ്റന്റ്‌ സെക്രട്ടറിയും യൂ എസ്‌ ആന്റ്‌ ഫോറിന്‍ കൊമേര്‍ഷിയല്‍ സര്‍വീസസിന്റെ ഡയറക്‌റ്റര്‍ ജനറലുമായ ഡോ. അരുണ്‍ കുമാര്‍ ആയിരിക്കും മുഖ്യ പ്രഭാഷകന്‍. അദേഹത്തിനു പുറമെ പ്രസിധ്‌മായ കൊളംബിയ യൂണിവേര്‍സിറ്റിയിലെ മറ്റീരിയല്‍ എഞ്‌ജിനീയറിങ്ങ്‌ വിഭാഗത്തിന്റെ തലവന്‍ പദ്‌മശ്രീ ഡോ. പി. സോമസുമ്പരന്‍, പ്രമുഖ ഭിഷഗ്വരനും പ്രൊഫസറുമായ ഡോ. എം.വി. പിള്ള, അമേരിക്കയിലെ മുന്‍ ഇന്‍ഡ്യന്‍ അംബാസഡര്‍ റ്റി.പി. ശ്രീനിവാസന്‍, വീ ഗാര്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൊച്ചവുസേപ്പ്‌ ചിറ്റിലപ്പിള്ളി, ഡോ. ബാബു പോള്‍ ഐ.എ.എസ്‌., റ്റോമാര്‍ കണ്‍സ്‌ട്രക്ഷന്‍ ഗ്രൂപ്‌ പ്രസിഡന്റ്‌ തോമസ്‌ മൊട്ടക്കല്‍, ചെമ്മണ്ണൂര്‍ ഗ്രൂപ്പ്‌ ചെയര്‍മാനും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, ഡോ. പി. വിജയന്‍ ഐ.പി.എസ്‌. തുടങ്ങിയ പ്രമുഖരുടെ ഒരു വന്‍ നിര തന്നെ ഇത്തവണത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്നതായിരിക്കും.

രാവിലെ 9.30 - 12.30 വരെ ജോബ്‌ ഫെയറും, തുടര്‍ന്ന്‌ 1.00-4.30 വരെ യങ്ങ്‌ ഫ്രൊഫഷണല്‍ സമ്മിറ്റും നടക്കുന്നതായിരിക്കും. പല പ്രമുഖ ഐ.റ്റി., മെഡിക്കല്‍ കമ്പനികള്‍ ഇത്തവണത്തെ ജോബ്‌ ഫെയറില്‍ പങ്കെടുത്ത്‌ ഉദ്യോഗാര്‍ത്തികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതും, ജോലി സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുന്നതുമായിരിക്കും. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാവര്‍ക്കും സൗജന്യമായി ഫ്രൊഫഷണല്‍ സമ്മിറ്റിലും ജോബ്‌ ഫെയറിലും പങ്കെടുക്കാവുന്നതാണ്‌.
ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡെല്‍ഫിയയിലെ വാലിഫോര്‍ജില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലേക്കും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രൊഫഷണള്‍ സുമ്മിറ്റിലേക്കും എല്ലവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജിബി തോമസ്‌ (ചെയര്‍മാന്‍): 914-573-1616; രാജ്‌ കുറുപ്പ്‌ (ജനറല്‍ കണ്‍ വീനര്‍): 410-790-3851; വിന്‍സന്‍ പാലത്തിങ്ങല്‍ (കണ്‍ വീനര്‍):703-568-8070; ബാബു തെക്കേക്കര (കോര്‍ഡിനേറ്റര്‍): 410-740-0171; ബിനു ജോസഫ്‌ (കോര്‍ഡിനേറ്റര്‍): 267-235-4345.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.