You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ നേഴ്‌സസ്‌ വാരം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 09:53 hrs UTCമയാമി: സൗത്ത്‌ ഫ്‌ളോറിഡയിലെ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ്‌ വാരാഘോഷം പ്രൗഢഗംഭീരമായി മെയ്‌ 31-ന്‌ ആചരിച്ചു.

ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ലോര്‍ഡല്‍ഹില്ലിലുള്ള ഇന്ത്യാ ചില്ലീസ്‌ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ റോസി വാടാപറമ്പില്‍ അമേരിക്കന്‍ ദേശീയ ഗാനവും, സിനി ദാനിയേല്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ച്‌ ആരംഭിച്ച പരിപാടിയില്‍ ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ചെയ്യുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും, സിറ്റിയുടെ പേരിലുള്ള ആദരവുകള്‍ സമര്‍പ്പിക്കുകയും ചെയ്‌തു.

മുഖ്യാതിഥിയായി നേഴ്‌സസ്‌ വാരാചരണത്തില്‍ മയാമി വെറ്ററന്‍സ്‌ ഹോസ്‌പിറ്റല്‍ ചീഫ്‌ ഓഫ്‌ നേഴ്‌സ്‌ മേരിനാഷ്‌ നേഴ്‌സിംഗ്‌ പ്രൊഫഷന്റെ വിജയവും വെല്ലുവിളികളേയും കുറിച്ച്‌ പ്രബന്ധം അവതരിപ്പിച്ചു.

ഐ.എന്‍.എ.എസ്‌.എഫ്‌ പ്രസിഡന്റ്‌ ഷേര്‍ലി ഫിലിപ്പിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഈവര്‍ഷത്തെ നേഴ്‌സിംഗ്‌ തീമിനെക്കുറിച്ച്‌ ഹൃദ്യമായി പ്രതിപാദിച്ചു. പുതുതായി നേഴ്‌സിംഗ്‌ ഗ്രാജ്വേറ്റ്‌ ചെയ്‌ത ബി.എസ്‌.എന്‍ കാരേയും, മാസ്റ്റേഴ്‌സ്‌ ബിരുദധാരികളേയും സദസില്‍ പരിചയപ്പെടുത്തി അഭിനന്ദിച്ചു. തുടര്‍ന്ന്‌ കൂപ്പര്‍ സിറ്റി മേയര്‍ ഗ്രഗ്‌ റോസ്‌ റാഫിള്‍ ടിക്കറ്റ്‌ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു.

സനലും അനുവും ചേര്‍ന്ന്‌ കോറിയോഗ്രാഫി നിര്‍വഹിച്ച സംഘനൃത്തം പരിപാടികള്‍ക്ക്‌ കൊഴുപ്പേകി. ജോജി കുര്യന്‍ സദസിന്‌ സ്വാഗതം നേര്‍ന്നപ്പോള്‍ അലീഷ കുറ്റിയാനി ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു. മേരി തോമസും, ഷീല പാപ്പച്ചനും ചേര്‍ന്ന്‌ എം.സിമാരായി പരിപാടികള്‍ കൊഴുപ്പിച്ചു. പ്രൊഫ. ജോര്‍ജ്‌ പീറ്ററിന്റെ നര്‍മ്മാവതരണം സദസിന്റെ കൈയ്യടി നേടി.

തുടര്‍ന്ന്‌ ജോണ്‍ ഡിക്രൂസ്‌ ഡി.ജെയുടെ ലൈവ്‌ ഓക്കസ്‌ട്രയില്‍ സിനി ദാനിയേല്‍, ജോണി തുടങ്ങിയവര്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ജോസ്‌മാന്‍ കരേടന്‍, നോയല്‍ മാത്യു, കെവിന്‍ കുര്യന്‍ എന്നിവര്‍ പിന്നണി വായിച്ചു.

പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നത്‌ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയും, തോംസണ്‍ ജോര്‍ജ്‌ മെറ്റ്‌ലൈഫുമായിരുന്നു.

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷനില്‍ അംഗത്വമുള്ളവര്‍ക്ക്‌ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി വഴി ഉപരിപഠനം നടത്തുമ്പോള്‍ ഫീസില്‍ പതിനഞ്ച്‌ ശതമാനം ഇളവ്‌ ലഭിക്കുന്നതാണ്‌.

നേഴ്‌സസ്‌ ആഘോഷപരിപാടികള്‍ക്ക്‌ അമ്മാള്‍ ബെര്‍ണാഡ്‌, ജസ്സി വര്‍ക്കി, കുഞ്ഞമ്മ കോശി, ബോബി വര്‍ഗീസ്‌, രജിത്ത്‌ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‌കി.

ഇന്ത്യന്‍ ചില്ലിയുടെ വിഭവസമൃദ്ധമായ വിഭവങ്ങള്‍ വിദേശികള്‍ക്കും, സ്വദേശികള്‍ക്കും ഹൃദ്യമായി. രാത്രി പത്തുമണിയോടെ പരിപാടികള്‍ പര്യവസാനിച്ചു. അലീഷ കുറ്റിയാനി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.