You are Here : Home / USA News

പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തില്‍ അനുശോചിച്ചു

Text Size  

Story Dated: Tuesday, May 27, 2014 07:16 hrs UTC

പരുമല: മലങ്കരയുടെ ഋഷി വര്യന്‍ സ്ഥാനത്യാഗം ചെയ്‌ത ഏഴാം കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന (പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ (വലിയ ബാവാ (94) ) പരുമല ആശുപത്രിയില്‍ കാലം ചെയ്‌തു. മെയ്‌ 26 തിങ്കളാഴ്‌ച വൈകിട്ട്‌ 7.35ായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു വലിയ ബാവാ. പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കതോലിക്കാ ബാവാ പരുമലയില്‍ വലിയ ബാവായോടൊപ്പമുണ്ടായിരുന്നു.ഭൗതീക ശരീരം 26ന്‌ രാത്രി കോട്ടയം പഴയ സെമിനാരിയില്‍ കൊണ്ടുവരും 27ന്‌ (ചൊവ്വാ പ്രഭാതപ്രാര്‍ത്ഥനയ്‌ക്കും വി കുര്‍ബ്ബാനയ്‌ക്കും ശേഷം ദേവലോകം അരമന ചാപ്പലിലേക്ക്‌ കെണ്ടുവരും 10 മണി മുതല്‍ 12 മണിവരെ ദേവലോകം ചാപ്പലില്‍ പൊതുദര്‍ശനത്തില്‍ വയ്‌ക്കും ഉച്ചനമസ്‌ക്കാരം കഴിഞ്ഞ്‌ എം സി റോഡ്‌ വഴി പത്തനാപുരത്തേക്ക്‌ കൊണ്ടുപോകും. ബുധനാഴ്‌ച്ച രാവിലെ 11 മണിക്ക്‌ കബറടക്ക ശുശ്രൂഷ പത്തനാപുരം മൗണ്ട്‌ തോബോര്‍ ദയറയില്‍ ആരംഭിക്കും. തുടര്‍ന്ന്‌ പത്തനാപുരം ദയറാ സ്ഥാപകന്‍ തോമാ മാര്‍ ദിവന്നാസ്യോസ്‌, മുന്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ ദിവന്നാസ്യോസ്‌ എന്നിവരുടെ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ദയറാചാപ്പലില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ സംസ്‌കരിക്കും .

നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

നോര്‍ത്ത്‌ഈസ്‌റ്‌ അമേരിക്കന്‍ ഭദ്രാസന അരമന ചാപ്പലില്‍ കാലം ചെയ്‌ത വലിയ ബാവായ്‌ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥകളും ശുശ്രൂഷകളും ഇന്നു വൈകിട്ട്‌ ആറിന്‌ സന്ധ്യാ നമസ്‌കാരത്തോടെ അരംഭിക്കുമെന്ന്‌ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ്‌ അറിയിച്ചു.നോര്‍ത്ത്‌ഈസ്‌റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, സഭാ മാനേജിഗ്‌ കമ്മറ്റി അംഗങ്ങളും,അനുശോചന ത്തില്‍ പങ്കുചേരുന്നു.

സൗത്ത്‌ വെസ്റ്റ്‌്‌ അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവാ മലങ്കര സഭയ്‌ക്കു ദൈവം നല്‍കിയ വലിയ വരദാനമായിരുന്നുവെന്ന്‌ സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌ പറഞ്ഞു.ആധുനിക െ്രെകസ്‌തവ ലോകത്തെ ഏറ്റവും വലിയ മഹര്‍ഷിവര്യായിരുന്നു പരിശുദ്ധ പിതാവ്‌. വളരെ ചെറുപ്പത്തില്‍ തന്നെ പത്താപുരം മൌണ്ട്‌ താബോര്‍ ദയറാ അംഗമായി ചെരുകയും മലങ്കരയുടെ തിളക്കമായിരുന്ന തോമ്മാ മാര്‍ ദിവന്നാസ്യോസ്‌ മെത്രാപ്പോലീത്തായോടൊപ്പം ആശ്രമ ജീവിതത്തിന്റെ അച്ചടക്കത്തില്‍ വളരുകയും പ്രാര്‍ത്ഥനയും നോമ്പും ജീവിതത്തിന്റെ വലിയ സന്തോഷമായിക്കണ്ട്‌ വളര്‍ന്ന ഈ താപസ ശ്രേഷ്‌ഠന്‍ മലങ്കര സഭയ്‌ക്കു നല്‍കിയ നേതൃത്വം വിസ്‌മരിക്കാവുന്നതല്ല.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മലയോര പ്രദേശമായ മലബാര്‍ മേഖലകളില്‍ യാത്ര ചെയ്‌ത്‌ അവിടെ ഒരു ഭദ്രാസത്തിനു ഊടു പാവും നല്‌കി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും കുടിയേറ്റ കര്‍ഷകാരായ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ക്ക്‌ പുതിയ ജീവിതദര്‍ശനം നല്‍കി അവരെ ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിന്റെ പന്ഥാവില്‍ പിടിച്ചു നിര്‍ത്തിയ വന്ദ്യപിതാവായിരുന്നു പരിശുദ്ധ വലിയ ബാവാ. റീത്ത്‌പെന്തക്കോസ്‌തല്‍ വിഭാഗങ്ങളുടെ കടന്നു കയറ്റത്തെ ചെറുത്ത്‌ മലങ്കരയുടെ മക്കളെ സംരക്ഷിച്ച്‌ മലങ്കര സഭയ്‌ക്ക്‌ അഭിമാനകരമായ ഒരു ഭദ്രാസനമായി മലബാര്‍ ഭദ്രാസനത്തെ വളത്തിയെടുക്കുവാന്‍ പരിശുദ്ധ പിതാവിനു കഴിഞ്ഞു

മലങ്കര സഭയിലെ ഏഴാമത്‌ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി സഭാ നൗകയുടെ അമരക്കാരായി എത്തിയപ്പോള്‍ പരിശുദ്ധ പിതാവ്‌ മലങ്കര സഭയ്‌ക്കു നല്‍കിയ നേതൃത്വം െ്രെകസ്‌തവ ലോകത്ത്‌ എന്നും സ്‌മരിക്കപ്പെടുന്ന ചരിത്രമായിരിക്കും.

ബലഹീനായ എന്നെ മെത്രാപ്പോലീത്താ പദവിയിലേക്ക്‌ പട്ടം ല്‍കി അനുഗ്രഹിച്ച്‌ അമേരിക്കയിലെ സൌത്ത്‌വെസ്‌റ്‌ ഭദ്രാസത്തിന്റെ ചുമതലക്കാരായി നിയമിച്ചതും ഈ പിതാവാണെന്നത്‌ സന്തോഷ പൂര്‍വ്വം അനുസ്‌മരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്‌ചകള്‍ക്കു മുമ്പ്‌ പരുമലയിലെത്തി പരിശുദ്ധ പിതാവിനോടൊപ്പം സമയം ചിലവഴിക്കുവാനും കൈമുത്തി അനുഗ്രഹം പ്രാപിക്കുവാനും കഴിഞ്ഞത്‌ ഏറെ ഭാഗ്യമായി കരുതുന്നു.

ഈ മഹര്‍ഷിവര്യന്റെ പാവനസമരണക്കു മുമ്പില്‍ അശ്രു പുഷ്‌പാനജലികള്‍ അര്‍പ്പിക്കുകയും മലങ്കരയുടെ വലിയ മദ്ധ്യസ്ഥാനായിരിക്കുവാന്‍ ദൈവം തമ്പുരാന്‍ ഈ പുണ്യാത്മാവിനു ഇട നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. സൌത്ത്‌ വെസ്‌റ്‌ അമേരിക്കന്‍ ഭദ്രാസത്തിന്റെ ആധാരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട്‌ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ പറഞ്ഞു.

സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൌണ്‍ സില്‍ അംഗങ്ങളും, സഭാ മാനേജിഗ്‌ കമ്മറ്റി അംഗങ്ങളും,അനുശോചനത്തില്‍ പങ്കുചേരുന്നു.

ഓര്‍ത്തഡോക്‌സ്‌ ടിവി അനുശോചിച്ചു

ഋഷിതുല്യായിരുന്ന ഒരാത്മീയാചാര്യനാണ്‌ ഈ ലോകത്ത്‌ നിന്ന്‌ വാങ്ങിപോയതെന്ന്‌ Orthodox TV ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി CEO ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡുഅംഗം ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുവാനായി കേരളത്തിലേക്ക്‌ തിരിച്ചു. അമേരിക്കന്‍ സന്ദര്‍ശനം നടത്തി വന്നിരുന്ന മലങ്കരസഭാ സെക്രട്ടറി ഡോക്ടര്‍ ജോര്‍ജ്‌ ജൊസഫ്‌ കേരളത്തിലേക്ക്‌ മടങ്ങിപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.