You are Here : Home / USA News

ഫോമാ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വോളി ബോള്‍ മത്സരം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, May 25, 2014 09:42 hrs UTC



ഫിലാഡല്‍ഫിയ: മലയാളി മനസ്സുകളില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന കളികളില്‍ ഒന്നാണ്‌ വോളി ബോളും അതില്‍ നൊമ്പരത്തിന്റെ ചാലുകള്‍ കീറുന്ന ജിമ്മി ജോര്‍ജും. പരിസരത്തു എവിടെ വോളി ബോള്‍ കളി നടക്കുന്നുണ്ടെങ്കിലും മിക്ക മലയാളികളും അത്‌ കാണുവാന്‍ തടിച്ചു കൂടാറുണ്ട്‌. നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ കാസിനോ റിസോര്‍ട്ടില്‍ വച്ചു നാലാമത്‌ അന്തര്‍ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളില്‍ വോളി ബോള്‍ മത്സരവും നടത്തപ്പെടുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഏകദേശം 8 ടീമുകള്‍ പങ്കെടുക്കുന്ന വോളി ബോള്‍ മത്സരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ ഡിട്രോയ്‌റ്റിന്റെ അഭിമാനതാരം മാത്യൂസ്‌ ചെരുവിലാണ്‌. പങ്കെടുക്കുന്ന ടീമുകളുടെ പേരുകള്‍ യഥാക്രമം ഡിട്രോയ്‌റ്റ്‌ ഈഗിള്‍സ്‌, ന്യൂയോര്‍ക്ക്‌ സ്‌പൈകേര്‍സ്‌, ബഫ്‌ഫലോ സോല്‍ജിയെഴ്‌സ്‌, ന്യൂജേഴ്‌സി സിക്‌സേഴ്‌സ്‌, റ്റാമ്പ റ്റൈഗേഴ്‌സ്‌, വാഷിംഗ്‌ട്ടണ്‍ കിങ്ങ്‌സ്‌, ബാള്‍ടിമോര്‍ കോബ്രാസ്‌, ഫില്ലി സ്റ്റാര്‍സ്‌ എന്നിവരാണ്‌. 2014 ജൂണ്‍ 27 വെള്ളിയാഴ്‌ച രാവിലെ 8 മണി മുതല്‍ 4 മണി വരെയാണ്‌ വോളി ബോള്‍ മത്സരം നടത്തപ്പെടുന്നത്‌.

വിവിധ കലാകായിക മത്സരങ്ങളും, പ്രൊഫഷണല്‍ സംമിട്ടും, സംവാദങ്ങളും, സ്‌റ്റേജ്‌ ഷോകളും ഒക്കെയായി വ്യത്യസ്‌തതങ്ങളായ പരിപാടികളാണ്‌
നടത്തപ്പെടുന്നത്‌.

കണ്‍വെന്‍ഷനിലേക്ക്‌ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രേയും പെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്യുവാന്‍ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യൂസ്‌ ചെരുവില്‍ 586 206 6164

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.