You are Here : Home / USA News

എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധനാട്‌ സന്ദര്‍ശനം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 20, 2014 09:08 hrs UTC


    

ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ മുപ്പതോളം അംഗങ്ങള്‍ അടങ്ങിയ 44 പേരുടെ സംഘം വികാരി റവ.ഫാ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു.

ഏപ്രില്‍ 27-ന്‌ യാത്രതിരിച്ച സംഘം മെയ്‌ ആറിന്‌ തിരിച്ചെത്തി. ജോര്‍ദ്ദാനിലേയും ഇസ്രായേലിലേയും പ്രധാന പുണ്യസ്ഥലങ്ങള്‍ ദര്‍ശിക്കുന്നതിനും ഭക്തിപുരസരമായ ഗാനങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നതിനും നേര്‍ച്ച-കാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിനും അവസരമുണ്ടായി. യേശുക്രിസ്‌തുവിനെ ഓശാന പാടി എതിരേറ്റ തെരുവീഥിയിലൂടെ തീര്‍ത്ഥാടക സംഘം നിരനിരയായി ഓശാന പാടിക്കൊണ്ട്‌ പ്രദക്ഷിണം നടത്തി. കര്‍ത്താവ്‌ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച മര്‍ക്കോസിന്റെ മാളികയില്‍ ബ. വികാരിയച്ചന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും, സിറിയന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനും അവസരം ലഭിച്ചു.

യേശുക്രിസ്‌തുവിന്റെ പാദസ്‌പര്‍ശമേറ്റ പുണ്യഭൂവായ കാല്‍വരിയുടെ ചുവട്ടില്‍-ശ്വാസനിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ അന്തരീക്ഷത്തില്‍, ഭക്തിയുടെ നിറവിലൂടെ കടന്നുപോയ സംഘത്തിന്‌ ഇതൊരു സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. ജോമോന്‍ ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.