You are Here : Home / USA News

കമ്പ്യൂട്ടര്‍ ശാസ്‌ത്രഞ്‌ജന്‍ ഡോ. സി.എസ്‌. ചന്ദ്രശേഖരന്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 19, 2014 09:08 hrs UTC

  
    
    

വിയന്ന, വിര്‍ജിനിയ: കമ്പ്യൂട്ടര്‍ ശാസ്‌ത്രഞ്‌ജനും പ്രശസ്‌ത എഴുത്തുകാരി അച്ചാമ്മ ചന്ദ്രശേഖറിന്റെ ഭര്‍ത്താവുമായ ഡോ. സി.എസ്‌. ചന്ദ്രശേഖരന്‍, 73, നിര്യാതനായി. ബാംഗലൂര്‍ സ്വദേശിയാണു.
ഐ.ഐ.ടി ഖരഗ്‌പൂരില്‍ നിന്നു ഗ്രാഡ്വേറ്റ്‌ ചെയ്‌ത ശേഷം 1965ല്‍ ഉപരിപഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയില്‍എത്തി. തുടര്‍ന്നു ഐ.ബി.എമ്മില്‍ രണ്ടു ദശാബ്ദം കമ്പ്യൂട്ടര്‍ സയന്റിസ്റ്റായി. കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത്‌ പില്‍ക്കാലത്തുണ്ടായ മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഉപ്‌ജ്ഞാതാക്കളില്‍ ഒരാളായിരുന്നു ആദ്ധേഹം. ഒട്ടേറേ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌

പിന്നീട്‌ മൈക്രോസോഫ്‌റ്റില്‍ നാലു വര്‍ഷം പ്രവര്‍ത്തിച്ചു. അതിനു ശേഷം യു.എസ്‌. എയര്‍ഫോഴ്‌സിന്റെ ഇന്‍സ്‌ടിറ്റിയൂട്ട്‌ ഓഫ്‌ ഡിഫന്‍സ്‌ അനാലിസിസിന്റെ പ്രോജക്ടില്‍ ചീഫ്‌ എഞ്ചിനിയറായി.
1970ല്‍ ആണു അവര്‍ വിവാഹിതരായത്‌. ഏക പുത്രന്‍ ഡോ. ആശോക്‌ സ്വന്തം സ്ഥാപനം നടത്തുന്നു. സ്വീഡിഷ്‌ അമേരിക്കന്‍ വംശജ ഏഞ്ചല ക്രേവന്‍സ്‌ ആണു മരുമകള്‍.

ഇത്രയും ലാളിത്ത്യവും വിനയവുമുള്ള മറ്റൊരാളെ കണ്ടിട്ടില്ലെന്ന്‌ 1973 മുതല്‍ സുഹ്രുത്തായ സണ്ണി വൈക്ലിഫ്‌ അനുസമരിച്ചു. ഡോ. ജോയി ചെറിയാന്‍ ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം രൂപീകരിക്കുമ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

മെയ്‌ 19 തിങ്കളാഴ്‌ച വൈകിട്ട്‌ 7 മുതല്‍ വ്യൂവിംഗ്‌:പംഫ്രി ഫ്യൂണറല്‍ ഹോം, 7557 വിസ്‌കോണ്‍സിന്‍ അവന്യു, ബെതസ്‌ദ, മെരിലാന്‍ഡ്‌20814

സംസ്‌കാര ചടങ്ങുകള്‍ മെയ്‌ 20 ചൊവ്വാഴ്‌ച രാവില്‍ 9 മുതല്‍ 11 വരെ പംഫ്രി ഫ്യൂണറല്‍ ഹോമില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.