You are Here : Home / USA News

ഫാ. സിറിയക് മഠത്തില്‍ സി.എം.ഐ പ്രൊവിന്‍ഷ്യാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 12, 2014 10:39 hrs UTC


തിരുവനന്തപുരം. ഫാ. സിറിയക് മഠത്തില്‍ സി.എം.ഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെട്ടു. ഫാ. സിറിയക് ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂളുകളുടെ പ്രിന്‍സിപ്പലായും, ക്രിസ്തുജ്യോതി കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലായും, പൂനെ ക്രൈസ്റ്റ് കോളജിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട ്.

അമേരിക്കയിലെ സി.എം.ഐ സഭാംഗങ്ങളുടെ കോര്‍ഡിനേറ്ററായും, പാസ്റ്ററായും സേവനം ചെയ്തുവരുന്നു.

ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ (വികാരി പ്രൊവിന്‍ഷ്യാള്‍), ഫാ. ജയിംസ് മുല്ലശേരി (വിദ്യാഭ്യാസം), ഫാ. ചാക്കോ അക്കാത്തറ (സാമൂഹ്യക്ഷേമം), ഫാ, തോമസ് ചൂളപ്പറമ്പില്‍ (സാമ്പത്തികം), ഫാ. സിറിയക് കൊച്ചുപുര (ഓഡിറ്റര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്തെ സി.എം.ഐ പ്രോവിന്‍സിന്റെ ആസ്ഥാനത്ത് നടന്ന പ്രൊവന്‍ഷ്യല്‍ സിനാക്സിസാണ് ഇവരെ തെരഞ്ഞെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.