അലാസ്ക്ക : അലാസ്ക്ക സ്റ്റേറ്റ് ട്രൂപ്പേഴ്സില്‍ അംഗങ്ങളായ റിച്ച്, ജോണ്സണ് എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തി പത്തൊമ്പതുകാരന് നഥിനിയേല് കന്ഗാസിനു കോടതി 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു.
അലാസ്ക്കായിലെ റ്റനാനയില് താമസിച്ചിരുന്ന അര്‍വിന്‍ കല്ഗാസ് എന്ന അമ്പത്തി എട്ടുകാരനെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് അറസ്റ്റ് വാറണ്ടുമായി എത്തിയതായിരുന്ന ട്രൂപ്പേഴ്സ് വീട്ടില്‍ എത്തിയ പോലീസുമായി അര്‍വിന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതില്‍ പ്രതികാരം തീര്‍ക്കുന്നതിനാണ് അര്‍വിന്റെ മകന് നഥനിയേല്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മെയ് 3 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രതി പൊട്ടിക്കരയുകയും, ചെയ്തതു തെറ്റായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകകുറ്റം ചുമത്തിയ പ്രതിയെ 2 മില്യണ്‍ ഡോളര്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുവാന്‍ കോടതി ഉത്തരവിട്ടു.
അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സിനെ പ്രതിനിധീകരിച്ചു ഗബ്രിയേല്‍ റിച്ചു, പാട്രിക്ക് ജോണ്‍സനും നാഷ്ണല്‍ കേസില്‍ ടിവി ഷോയില്‍ പങ്കെടുത്തിരുന്നു.
പ്രതിക്ക് ഏറ്റവുംകൂടുതല്‍ തുകയ്ക്കുള്ള ജാമ്യം അനുവദിക്കണമെന്ന് കോടതിയില്‍ അലാസ്ക ട്രൂപ്പേഴ്സിനു വേണ്ടി വാദിച്ച ജെയിംസ് കോക്കറില്‍ ആവശ്യപ്പെട്ടു.
Comments