മിസ്സ് ഫോമായും ബെസ്റ്റ്കപ്പിള്സ് കോംപറ്റിഷനും ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Friday, May 02, 2014 10:36 hrs UTC
ഫിലാഡല്‍ഫിയ: വടക്കേഅമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ, 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോറിസോര്ട്ടില്വച്ചു നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഫോമാവിമന്സ്ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫോമാ ബെസ്റ്റ്കപ്പിള്സും മിസ്സ്ഫോമാ മത്സരവും നടത്തപ്പെടുന്നു.
വിമന്‍സ്ഫോറം ചെയര്‍പേഴ്സണ്‍ കുസുമംറ്റൈറ്റസ്, സെക്രട്ടറി റീനിമമ്പലം, ട്രഷറര്‍ ലാലികളപുരക്കല് എന്നിവരാണ് പരിപാടികള്‍ക്ക് നേത്രുത്വം നല്‍കുന്നത്. ഫോമാ ബെസ്റ്റ് കപ്പിള്‍സിന്റെ കോഓര്‍ഡിനേറ്റര്‍ ആയി നിവേദാരാജനും, മിസ്സ്ഫോമായുടെ കോഓര്‍ഡിനേറ്റര്‍ ആയി ഷോളിനായരും ആശഎബ്രഹാമും പ്രവര്‍ത്തിച്ചുവരുന്നു.
മിസ്സ്ഫോമാ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള പ്രായപരിധി 16 മുതല്‍ 25 വയസ്സ് വരെആണ്. മുന്‍കാലങ്ങളിലെ പ്രവര്‍ത്തിപരിചയം കൈമുതലായുള്ള വിമന്സ്ഫോറത്തിന്റെനേതൃത്വത്തില് മിസ്സ്ഫോമയും, ബെസ്റ്റ്കപ്പിള്സ് പ്രോഗ്രാമും വന്‍വിജയമായിരിക്കും എന്നതില്‍ ആര്‍ക്കും ഒരുസംശയവും ഇല്ല. അമേരിക്കയിലെ എല്ലാ മലയാളിപെണ്കൊടികളേയും മാതൃകദമ്പതികളെയും ഈ പരിപാടിയിലേക്ക് സംഘാടകര്‍ സ്വാഗതംചെയ്തു. അതോടൊപ്പം പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുവാനും ഫോമാ നേതാക്കള്‍ ഓര്‍മപ്പെടുത്തി. 2014 ഫോമാ കണ് വെന്ഷന് ഫോമായുടെ ചരിത്രത്തിലെ ഏറ്റവുംവലിയ കെണ്വന്ഷന് ആക്കിതീര്‍ക്കുവാന്‍ വടക്കേഅമേരിക്കയിലെ എല്ലാ മലയാളികളോടും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കുസുമംടൈറ്റസ്: 2537970250, ലാലികളപുരക്കല് 5169317866, റീനിമമ്പലം 2037750772, നിവേദാരാജന് 3028974741, ആശ എബ്രഹാം 3029811562 ഷോളിനായര് 7346741927
Comments