You are Here : Home / USA News

ഐ.എന്‍.ഒ.സി നേതാക്കള്‍ സജീവമായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 02, 2014 09:49 hrs UTC


    

ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി നേതാക്കള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടതോടൊപ്പം ഇംഗ്ലണ്ടില്‍ നിന്നും ഐ.എന്‍.ഒ.സി നേതാക്കള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ സജീവമായി പങ്കാളികളായി.

ഡല്‍ഹിയിലെത്തിയ നേതാക്കളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഫോറിന്‍ അഫയേഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡോ. കരണ്‍സിംഗ്‌ എം.പി സ്വീകരിച്ചു. തുടര്‍ന്ന്‌ ഹരിയാന, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണങ്ങളില്‍ പങ്കെടുത്തു.

പ്രവാസികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആവേശത്തോടെയാണ്‌ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ റാലിയുടെ നേതാക്കള്‍ സ്വീകരിച്ചത്‌. വാഹനവ്യൂഹം കടന്നുപോയ വഴികളില്‍ ആവേശകരമായ സ്വീകരണമാണ്‌ ജനങ്ങള്‍ നല്‍കിയത്‌.

കേന്ദ്രമന്ത്രി പ്രീണിത്‌ കൗറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ വിവിധ നിയോജകമണ്‌ഡലങ്ങളില്‍ മന്ത്രിയോടൊപ്പം പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു. പ്രസിഡന്റ്‌ ശുദ്ധിന്‌ കൈയ്‌ക്ക്‌ സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പ്രചാരണത്തില്‍ സജീവമായി.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിര പ്രവാസി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ത്യാഗം സഹിച്ച്‌ ഇന്ത്യയിലെത്തിയതിന്‌ മുക്തകണ്‌ഠം പ്രശംസിച്ചു.

യഥാര്‍ത്ഥ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റെ വികാരമുള്‍ക്കൊണ്ട നേതാവാണ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ എന്ന്‌ കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു. ഐ.എന്‍.ഒ.സി വൈസ്‌ പ്രസിഡന്റുകൂടിയാണ്‌ കളത്തില്‍ വര്‍ഗീസ്‌. ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.