You are Here : Home / USA News

സി.എം.എ കലാമേള ഉദ്‌ഘാടനം ഏപ്രില്‍ 26-ന്‌; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 23, 2014 08:13 hrs UTC

   

ഷിക്കാഗോ: ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഉദ്‌ഘാടനം ചെയ്യപ്പെടുന്നു. ആയിരത്തില്‍പ്പരം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ കലാമേളയില്‍ അഞ്ഞൂറില്‍പ്പരം കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റ്‌ കെ.എസ്‌. ആന്റണിയും, ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ പ്രസിഡന്റ്‌ ജോസഫ്‌ നെല്ലുവേലിയും നിലവിളക്ക്‌ കൊളുത്തി കലാമേള ഉദ്‌ഘാടനം ചെയ്യും.

കലാതിലകമായി വിജയിക്കപ്പെടുന്ന കുട്ടിക്ക്‌ മൈക്കിള്‍ മാണിപറമ്പില്‍ നല്‍കുന്ന എവര്‍ റോളിംഗ്‌ ട്രോഫിയും, കലാപ്രതിഭയ്‌ക്ക്‌ ഔസേഫ്‌ കണ്ണൂക്കാടന്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നു. രണ്ടു വിഭാഗങ്ങളിലുള്ള സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‌ സ്‌പെഷല്‍ ക്യാഷ്‌ അവാര്‍ഡും നല്‍കും. ചെണ്ടമേള മത്സരത്തിന്‌ ഒന്നും രണ്ടും കരസ്ഥമാക്കുന്ന ടീമിന്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ നല്‍കുന്ന ക്യാഷ്‌ അവാര്‍ഡും ഉണ്ടായിരിക്കും. ജോജോ വെങ്ങാന്തറ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.