You are Here : Home / USA News

വൈശാഖസന്ധ്യ ഡാലസില്‍ മെയ് 3 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, March 22, 2014 08:38 hrs UTC

ഡാലസ് : മലയാള  സിനിമാടെലിവിഷന്‍  രംഗത്തെ പുതുതലമുറയിലെ  കലാപ്രതിഭകള്‍  ചേര്‍ന്നൊരുക്കുന്ന  'വൈശാഖസന്ധ്യ'  സ്‌റ്റേജ്  ഷോ മെയ് 3 നു ശനിയാഴ്ച  (6:00 pm ) ഡാലസില്‍ അരങ്ങേറും.

കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിലാണ് ലൈവ് ഓര്‍ക്കസ്ട്രായോടു കൂടിയ   ഈ സംഗീതനൃത്തഹാസ്യ സന്ധ്യ  ഡാലസ് മലയാളികള്‍ക്കായി കാഴ്ച്ചവയ്ക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ  മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ  സുധീപ് കുമാര്‍, നര്‍ത്തകിയും  2012ലെ മികച്ച ഗായികയുമായ സിത്താര കൃഷ്ണകുമാര്‍, യുവഗായകന്‍  അഫ്‌സല്‍,  201112 വര്‍ഷത്തെ മികച്ച ടെലിവിഷന്‍ നടനുള്ള അവാര്‍ഡ് നേടിയ  സാജന്‍ സൂര്യ, നടിയും, നര്‍ത്തകിയും അവതാരകയുമായ  ആര്യ (എഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ഷോ) , മിമിക്രിതാരങ്ങളായ കലാഭവന്‍ ജിന്റോ, കലാഭവന്‍ പ്രദീപ് ലാല്‍ തുടങ്ങിയവരാണ്  ഡാലസ് മലയാളികളുടെ മനം കവരാന്‍ മെയ് മൂന്നിന്  ഡാലസില്‍  അണിനിരക്കുക.

പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ പോളി തൃശൂര്‍ ആണ് വൈശാഖസന്ധ്യയുടെ ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു മാത്യു : 214 293 8851
റോയ് കൊടുവത്ത്: 972 569 7165
ടോമി നെല്ലുവേലില്‍:  972 533 7399
ബാബു കണ്ടോത്ത്: 469 463 6869

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.