You are Here : Home / USA News

ശനിയാഴ്ച 'ശൈലീ വിജ്ഞാനത്തെ'ക്കുറിച്ച് ഡോ. ജയിംസ് മണിമല സംസാരിക്കുന്നു

Text Size  

Story Dated: Friday, March 07, 2014 11:44 hrs UTC

 

താമ്പാ: മാര്‍ച്ച്  എട്ടാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (Stylistics) എന്നതായിരിക്കും ചര്‍ച്ചാ വിഷയം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയ ഡോ. ജെയിംസ് മണിമല ആയിരിക്കും 'ശൈലീവിജ്ഞാനം' (Stylistics) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'ശൈലീവിജ്ഞാനം' (Stylistics) എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 മാര്‍ച്ച്  ഒന്നാം തീയതി സംഘടിപ്പിച്ച അന്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പരിസ്ഥിതിയുടെ ആത്മീയത' എന്നതായിരുന്നു ചര്‍ച്ചാ വിഷയം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടി. ജെ. മത്തായി ആണ് 'പരിസ്ഥിതിയുടെ ആത്മീയത' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.  പരിസ്ഥിതിയുടെ പ്രസക്തി എന്തെന്നും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും  മനസ്സിലാക്കത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. പ്രശസ്ത യുക്തിവാദിയും മിശ്രവിവാഹ സംഘടനയുടെ നേതാവുമായിരുന്ന സോളി ഇടമറുകിന്റെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിക്കാനായി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തവര്‍ ഒരു മിനിറ്റ് നേരം മൌനമാചരിക്കുകയുമുണ്ടായി.

പ്രൊഫ. എം. ടി. ആന്റണി, തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല,  ഡോ. ആനി കോശി, അലക്‌സ് കോശി വിളനിലം, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്, ജോണ്‍ മാത്യു,  പി. വി. ചെറിയാന്‍, സണ്ണി വള്ളിക്കളം, പി. എസ്. ജോസ് പുളിങ്കാല, അബ്ദുല്‍ പുന്നയൂര്‍ക്കളം,  പി. പി. ചെറിയാന്‍, റോയി മാത്യു ചങ്ങനാശ്ശേരി, റജീസ് നെടുങ്ങടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

മാര്‍ച്ച് മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍


58. 03/09/2014 –– 'അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ'

   (ഞായറാഴ്ചയാണ് ഈ പരിപാടി) – മാത്യു മൂലേച്ചേരില്‍

59. 03/15/2014 – 'എഴുത്തച്ചന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' – പ്രൊഫ. കെ. കെ. ശിവരാമന്‍

60. 03/22/2014 – 'ഐതിഹ്യങ്ങള്‍' (Myths) – റവ. ഡോ. ജെ. ഔസേപ്പറംമ്പില്‍

61. 03/29/2014 – 'മാധ്യമ സംസ്‌ക്കാരം' (Media Culture) – ജോസ് പനച്ചിപ്പുറം (മലയാള മനോരമ)

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

Join us on Facebook  https://www.facebook.com/groups/142270399269590/
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.