You are Here : Home / USA News

കാലിഫോര്‍ണിയയില്‍ കുട്ടികളുടെ മയക്കു മരുന്നുപയോഗം വ്യാപകമാകുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 06, 2014 10:10 hrs UTC

കാലിഫോര്‍ണിയ : മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി  കഞ്ചാവ് ഉപയോഗിക്കാം എന്ന് 1996 ല്‍ നിയമ നിര്‍മ്മാണം നടത്തിയ കാലിഫോര്‍ണിയ സംസ്ഥാനത്ത് കുരുന്നു വിദ്യാര്‍ഥികള്‍ പോലും കഞ്ചാവ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നോര്‍ത്തേണ്‍ കലിഫോര്‍ണിയ എലിമെന്ററി സ്‌കൂള്‍ ബാത്ത് റൂമില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി കഞ്ചാവ് വലിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച പിടിയിലായതിനെ തുടര്‍ന്നാണ് ഇതിന്റെ ഗൗരവാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളും പൊലീസും ചിന്തിക്കുവാനാരംഭിച്ചത്. തന്റെ ദീര്‍ഘകാല സേവനത്തിനിടയില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വിദ്യാര്‍ഥി കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായതെന്ന് ലോക്കല്‍ പൊലീസ് ചീഫ് മാര്‍ക്ക് സെറ്റന്‍സണ്‍ പറഞ്ഞു.

8 വയസുളള രണ്ട് വിദ്യാര്‍ഥികളും 9 വയസുളള വിദ്യാര്‍ഥിയും ഇതേ കാരണത്താല്‍ പൊലീസ് പിടിയിലാക്കുകയും ചോദ്യം ചെയ്തതിനുശേഷം മാതാപിതാക്കളെ  ഏല്പിക്കുകയും ചെയ്തതായി ചീഫ് വെളിപ്പെടുത്തി.

പ്രായപൂര്‍ത്തിയായവര്‍ക്ക് കഞ്ചാവ് വാങ്ങാം എന്നുളളത് കുട്ടികള്‍ക്ക് ഇത് എളുപ്പം ലഭിക്കാന്‍ ഇടയാകുമെന്ന് സ്‌കൂള്‍ അധികൃതരും പൊലീസും പറയുന്നു.

കാലിഫോര്‍ണിയായില്‍ നിലവിലുളള നിയമ മനുസരിച്ച് 12 വയസിനു താഴെയുളള കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ല. എന്നാല്‍ ജുവനയ്ല്‍ ജസ്റ്റിസ് നടപടികള്‍ക്ക് ആണ്‍കുട്ടികളെ വിധേയരാക്കാം.

അമേരിക്കയിലെ കൊളറാഡോ, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും കഞ്ചാവു വില്പന നിയമ വിധേയ മാക്കിയാല്‍ കുട്ടികളുടെ ഭാവി എന്തായി തീരുമെന്ന ആശങ്ക മാതാപിതാക്കളെ അലട്ടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സജീവമായി രംഗത്ത് വരേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.