You are Here : Home / USA News

ടെക്‌സസ്സ് ഗവര്‍ണര്‍ പ്രൈമറി ഇലക്ഷന്‍: ഗ്രേഗ് ഏബട്ടിനും, വെന്‍ഡി ഡേവിസിനും വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 05, 2014 10:12 hrs UTC

ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്ത് മാര്‍ച്ച് 4ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വെന്‍ഡിഡേവിസിനേയും തിരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി നാലുപേര്‍ മത്സരംഗത്തുണ്ടായിരുന്നതില്‍ ഏബട്ട് ഗ്രേഗ് തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ ലിസ ഫ്രിട്ട്‌സക്കിനെ വന്‍ ഭൂരിപക്ഷത്തോടെയാണ് തോല്‍പിച്ചത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി രണ്ടുപേരാണ് മത്സരിച്ചത്. വെന്‍ഡി ഡേവിഡ് പോള്‍ ചെയ്ത വോട്ടുകളില്‍ ഏകദേശം 75% നേടിയാണ് വിജയിച്ചത്.

ടെക്‌സസ് ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്കാണ് മറ്റൊരു പ്രധാന മത്സരം നടന്നത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി ഒരാള്‍ മാത്രമാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി നാലുപേര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഡാന്‍പാട്രിക്കും, ഡേവിസ് ഡ്യൂഹേഴ്സ്റ്റും തമ്മിലായിരുന്നു പ്രധാന മത്സരം. ഒടുവല്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ നിലവിലുള്ള ടെക്‌സസ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഡേവിഡ് ഡ്യൂഹേഴ്‌സറ്റിനേക്കാള്‍ ഇരട്ടിവോട്ടുകള്‍ നേടിയസ്റ്റേറ്റ് സെനറ്റര്‍ ഡാന് പാട്രിക്കിന്റെ ജയം സുനിശ്ചിതമാണ്. റിപ്പബ്ലിക്ക് കോട്ടയായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ റിക്ക് പെറിയുടെ പിന്‍ഗാമിയായ ഡമോക്രമാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥി വെന്‍ഡി ഡേവീസ് തിരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.