You are Here : Home / USA News

ഷൂബോംബ് ഭീഷണി: പരിശോധന കര്‍ശനമാക്കി; വിമാനകമ്പനികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 20, 2014 09:44 hrs UTC

വാഷിംഗ്ടണ്‍ : വിദേശങ്ങളില്‍ നിന്നും അമേരിക്കയിലേക്കും, അമേരിക്കയില്‍ നിന്നും വിദേശങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ ഷൂബോംബ് ഭീഷണി ഉള്ളതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ഫെബ്രുവരി 18 ബുധനാഴ്ച മുന്നറിയിപ്പു നല്‍കി.
അടുത്തയിടെ ലഭിച്ച രഹസ്യ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഷൂബോംബ് ഭീഷണിയെ കുറിച്ചു സൂചന നല്‍കിയിരിക്കുന്നത്.

ഇതേ തുടര്‍ന്ന് യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുവാന്‍ വിമാനതാവളങ്ങളില്‍ നിര്‍ദ്ദേശം നല്‍കി. ഫുള്‍ ബോഡി സ്‌ക്രീനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് യാത്രക്കാര്‍ വിധേയരാകണം.
ഒരു പ്രത്യേക വിമാന സര്‍വ്വീസിനു മാത്രമല്ല എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷാ പരിശോധനയില്‍ അയവുവരുത്തുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനിടയാകുമെന്ന് അധികൃതര്‍ പറഞ്ഞു.

പരിശോധന കര്‍ശനമാക്കുന്നതോടെ സാധാരണക്കാരുടെ ദുരിതം വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടിവരുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ തന്നെ വിമാനതാവളത്തില്‍ എത്തുന്നത് യാത്ര സുഗമമാക്കുന്നതിന് ഇടയാക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.