You are Here : Home / USA News

നേഹ തോമസ്‌ കോളിൻ കൌണ്ടി സ്പെല്ലിംഗ് ബീ ചാമ്പ്യൻ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, February 15, 2014 06:28 hrs UTC

ഡാലസ്:  ടെക്സാസിലെ  കോളിൻ കൌണ്ടി സ്പെല്ലിംഗ് ബീയിൽ  മലയാളി വിദ്യാർഥിനി നേഹ തോമസ്‌ ചാമ്പ്യനായി .  ഫെബ്രുവരി 13 നടന്ന ഫൈനൽ റൌണ്ടിൽ കോളിൻ കൌണ്ടിയിലെ 22 സ്കൂൾ ഡിസ്ട്രിക്ടിൽ നിന്ന് വിജയിച്ചെത്തിയ മറ്റു   77 പേരാണ്   നേഹക്കൊപ്പം  പങ്കെടുത്തത്.  

കഴിഞ്ഞയാഴ നടന്ന പ്ലേനോ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിൽ  നടന്ന സ്പെല്ലിംഗ് ബീയിലും   നേഹ വിജയിയായിരുന്നു.  നിരവധി ഇന്ത്യൻ വിദ്യാർഥികൾ ഉള്ളതും വളരെ മികച്ച നിലാവാരം പുലർത്തുന്നതുമായ ടെക്സാസിലെ പ്ലേനോ സ്കൂൾ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചാണ്  നേഹ കോളിൻ കൌണ്ടി സ്പെല്ലിംഗ്  ബീയിൽ ഒന്നാമതെത്തിയത്. ഇന്ത്യൻ സമൂഹത്തിനും അഭിമാനമായി നേഹയുടെ വിജയം.

മാർച്ച്‌ 22 നു നടക്കുന്ന ഡാലസ് മോർണിംഗ് ന്യൂസ്‌   റീജണൽ സ്പെല്ലിങ്ങ് ബീ യിൽ    കോളിൻ കൌണ്ടിയെ പ്രതിനിധീകരിച്ചു വിജയം കുറിക്കാനാണ് നേഹ ഇനി തയ്യാറെടുക്കുന്നത്. റൈസ്  മിഡിൽ സ്കൂളിലെ ആറാം ഗ്രേഡ് വിദ്യാർഥിനിയായ നേഹ  മറ്റു  മത്സരങ്ങളിലും ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട് . മുൻ വർഷങ്ങളിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച സ്പെല്ലിംഗ്  ബീ , പെൻസിൽ ഡ്രോയിംഗ്, ആർട്ട്, സ്പീച്ച് എന്നിവയിലും നേഹ  വിജയിയായിരുന്നു.

പ്ലേനൊയിൽ താമസിക്കുന്ന കട്ടപ്പന, ഇരട്ടയാർ  സ്വദേശി തോമസ്‌ കുന്നുംപുറത്തിന്റെയും സോണിയയുടെയും മകളാണ് നേഹ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.