You are Here : Home / USA News

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണ്‍ കണ്‍വെന്‍ഷനും യുവജനോത്സവവും മാര്‍ച്ച് 8ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, February 14, 2014 10:59 hrs UTC

ഡിട്രോയ്റ്റ്: ശിശിരകാലത്തെ മഞ്ഞുപുതപ്പിട്ടു മൂടിക്കിടക്കുന്ന മിഷിഗണിലെ ഡിട്രോയ്റ്റില്‍ ഫോമാ എന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയുടെ റീജിയന്‍ 9-ഗ്രേറ്റ് ലേക്‌സ് റീജിയണിലെ കണ്‍വെന്‍ഷനും യുവജനോത്സവവും 2014 മാര്‍ച്ച് 8 ന്വാറന്‍മിഷിഗണില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പേരെന്റ് അവന്യൂവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍വച്ചു രാവിലെ 9മണി മുതല്‍ രാത്രി 10 മണിവരെ നടക്കുന്ന മഹാമഹത്തില്‍ വിവിധ പ്രായപരിധിയിലുള്ള യുവജനങ്ങള്‍ മാറ്റുരയ്ക്കുന്നതിനൊപ്പം റിജീയണിലെ അംഗസംഘടനകള്‍ നടത്തുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 8 മണിക്ക് റെജിസ്‌ട്രേഷന്‍ ആരംഭിക്കും.
 മത്സരഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 1 മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോമാ റീജിയന്‍ 9 ലെ അംഗസംഘടനകളായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍, കേരള ക്ലബ് മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നിവര്‍ ഒരുമിച്ചു ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഒരു ഉത്സവമാക്കി മാറ്റാന്‍ റീജിയണിലെ മലയാളി സമൂഹത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

കുട്ടികളെ മൂന്നുവിഭാഗത്തിലാക്കിയാണ് മത്സരഇനങ്ങള്‍ നടത്തപ്പെടുന്നത്. സബ്ജൂനിയര്‍(5-10 വയസ്സ് വരെ), ജൂനിയര്‍ ( 11-15 വയസ്സ് വരെ), സീനിയര്‍(16-18 വയസ്സ് വരെ) എന്നിങ്ങനെയാണ് പ്രായപരിധികള്‍. മത്സരത്തിനായി സോളോസോങ്ങ്(മലയാളം), ഭരതനാട്യം, ഫോക്ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്( ക്ലാസിക്കല്‍/ നോണ്‍ക്ലാസ്സിക്കല്‍), സിനിമാറ്റിക് ഡാന്‍സ്, സ്‌പെല്ലിങ്ങ് ബീ, പ്രച്ഛന്നവേഷം, ചിത്രരചനമത്സരം, പ്രസംഗം(മലയാളം-ഇംഗ്ലീഷ്), പദ്യപാരായണം (മലയാളം- ഇംഗ്ലീഷ്) എന്നീ ഇനങ്ങള്‍ മൂന്നുവിഭാഗങ്ങളിലായി നടത്തപ്പെടുന്നതായിരിക്കും. റീജിയണല്‍ വൈസ്പ്രസിഡന്റ് രാജേഷ്‌നായരുടെ നേതൃത്വത്തില്‍ പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പരിപാടികളില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ്, കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനിയന്‍ജോര്‍ജ്, ഫോമാ റീജിയന്‍ 8 സെന്‍ട്രല്‍റീജിയന്‍ ആര്‍വിപ്പി ജോസ്സി കുരിശിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 2014 ഫെബ്രുവരി 7 ആം തീയതി കലാക്ഷേത്രയില്‍ വച്ച് നടന്ന മീറ്റിംഗില്‍ കണ്‍വെന്‍ഷന്റെയും, യുവജനോത്സവത്തിന്റെയും നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആര്‍വിപ്പിയോടൊപ്പം  മാത്യൂ ചെരുവില്‍, ഷോളി നായര്‍, രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ഡയസ്സ് തോമസ്, മഞ്ജുആകാശ്, അലന്‍ജോണ്‍, ഷോണ്‍ കര്‍ത്തനാല്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജേഷ് നായര്‍ - 248-346-5135, ആകാശ് എബ്രഹാം-248-470-1139, രാജേഷ് കുട്ടി- 313-529-8852, വിനോദ് കൊണ്ടൂര്‍ ഡേവിഡ് - 313-208-4952. സുഭാഷ് രാമചന്ദ്രന്‍- 248-494-1825
 

https://docs.google.com/forms/d/12-U8Y-WuM_GLv2vANI-n-gEIi7-sKYiI8uD0GMORfzI/viewform

https://docs.google.com/file/d/0B7v9Myj1COcLYk1fYXUxWk05REU/edit

www.fomaa.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.