You are Here : Home / USA News

സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 12, 2014 11:29 hrs UTC

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ ഈവര്‍ഷത്തെ പുതുവത്സരാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി നടത്തപ്പെട്ടു. പുതുവത്സരാഘോഷങ്ങള്‍ക്ക്‌ പ്രാരംഭമായി നടന്ന കൂടാരയോഗ പ്രാര്‍ത്ഥനകള്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളി അസിസ്റ്റന്റ്‌ വികാരി ഫാ. സിജു മുടക്കോടിയും, വിസിറ്റേഷന്‍ കോണ്‍വെന്റ്‌ മദര്‍ സി. സേവ്യറും നേതൃത്വം നല്‍കി.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ പുതുവത്സരാഘോഷങ്ങള്‍ക്ക്‌ എത്തിച്ചേര്‍ന്ന കൂടാരയോഗാംങ്ങളെ തോമസ്‌ മറ്റത്തിപ്പറമ്പില്‍ സ്വാഗതം ചെയ്‌തു. കൂടാര യോഗത്തിന്റെ മൂന്നു മാസത്തെ റിപ്പോര്‍ട്ട്‌ സെക്രട്ടറി മേരിക്കുട്ടി ചെമ്മാച്ചേലും, കണക്ക്‌ ട്രഷറര്‍ ബെന്നി നല്ലുവീട്ടിലും അവതരിപ്പിച്ചു. തുടര്‍ന്ന്‌ കൂടാര യോഗത്തിലേക്ക്‌ പുതുതായി എത്തിച്ചേര്‍ന്ന അംഗങ്ങളെ കൂട്ടായ്‌മയിലേക്ക്‌ സ്വാഗതം ചെയ്‌ത്‌ പരിചയപ്പെടുത്തി. മുതിര്‍ന്നവരുടേയും കുട്ടികളുടേയും ഇടയില്‍ പുതിയ സുഹൃദ്‌ ബന്ധങ്ങളുണ്ടാക്കി എടുക്കുന്നതിനും, സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടാര യോഗങ്ങള്‍ വലിയ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ ഫാ. സിജു മുടക്കോടില്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സെന്റ്‌ ആന്റണീസ്‌ കൂടാര യോഗത്തിലേക്ക്‌ പുതുതായി നിരവധി അംഗങ്ങള്‍ കടന്നുവരുന്നതില്‍ ബഹു. അച്ചന്‍ സന്തോഷം പ്രകടിപ്പിച്ചു.

കൂടാരയോഗത്തിന്റെ അതിര്‍ത്തിയിലുള്ള എല്ലാ ഇടവക ഭവനങ്ങളും സന്ദര്‍ശിച്ച്‌ ഇടവക തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ്‌ ആന്റണീസ്‌ ക്രിസ്‌മസ്‌ കരോളില്‍ സജീവമായി പങ്കെടുത്ത കുട്ടികളെ ആഘോഷവേളയില്‍ അഭിനന്ദിച്ചു. പൊതു ചര്‍ച്ചയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു.

തുടര്‍ന്ന്‌ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിരവധി രസകരമായ ഗെയിമുകള്‍ നടത്തപ്പെട്ടു. ഗെയിമുകളും കലാപരിപാടികളുമായി നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്ക്‌ രാത്രി 12 മണിയോടെ തിരശീല വീണു. കൂടാരയോഗം ഭാരവാഹികള്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ക്ക്‌ കണ്‍വീനര്‍ ബിജു വാക്കേല്‍ കൃതജ്ഞത പറഞ്ഞു. ബിജു വാക്കേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.