You are Here : Home / USA News

ഡബ്ല്യു സി.സി സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കൂ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 07, 2014 11:33 hrs UTC

 

ന്യൂജേഴ്‌സി: ജനീവയില്‍ ജൂണ്‍ 26മുതല്‍ ജൂലൈ 10 വരെ നടക്കുന്ന ഡബ്ല്യു സി.സി കേന്ദ്രകമ്മിറ്റി സമ്മേളനത്തിനുള്ള സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്തീയ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  18 വയസിനും 30 വയസിനും ഇടയിലുള്ളവരാകണം  അപേക്ഷകര്‍.

'യുവാക്കള്‍ സഭയുടെ വാഗ്ദാനങ്ങളാണ്. ആഗോള ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിന് അവര്‍ വക്താക്കളാകണം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാം. കേന്ദ്ര കമ്മിറ്റി സമ്മേളനത്തിന് മുന്നോടിയായി സ്റ്റുവാര്‍ഡ്‌സിനു വേണ്ടി, ആഗോള എക്യുമിനിക്കല്‍  പ്രസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ വിശദമാക്കി ഓണ്‍സൈറ്റ്, എക്യുമിനിക്കല്‍ ലേണിംഗ് പ്രോഗ്രാം ഉണ്ടാകും.

കേന്ദ്രകമ്മിറ്റി മീറ്റിംഗില്‍ ആരാധന, ഡോക്യുമെന്റേഷന്‍, കമ്യൂണിക്കേഷന്‍, അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകള്‍ തുടങ്ങിയവയില്‍ സ്റ്റുവാര്‍ഡ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തും. മീറ്റിംഗിനെ തുടര്‍ന്ന് സ്റ്റുവാര്‍ഡ്‌സ് തങ്ങളുടെ സമുദായങ്ങളിലും പള്ളികളിലും നടപ്പാക്കേണ്ട എക്യുമിനിക്കല്‍ പ്രോജക്ടുകളുടെ രൂപരേഖ ഡിസൈന്‍ ചെയ്യും. വിവിധ സഭകളിലെയും രാജ്യങ്ങളിലെയും സംസ്‌കാരങ്ങളിലെയും യുവാക്കള്‍ക്ക് എക്യുമിനിക്കല്‍ തലത്തില്‍ പരസ്പരം ഒരുമയിലും ഐക്യത്തിലും പ്രവര്‍ത്തിക്കാനുള്ള വേറിട്ടൊരു അവസരമായിരിക്കും ഡബ്ല്യു.സി.സിയുടെ സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാം പങ്കുവയ്ക്കുക.

ഫെബ്രുവരി 21നാണ് സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി. പി.ഡി.എഫ് ഫോര്‍മാറ്റിലോ എം.എസ് വേര്‍ഡ് ഡോക്യുമെന്റായോ അപേക്ഷകള്‍ ഡൗണ്‍ ലോഡ് ചെയ്യാം.

സമാധാനപൂര്‍ണമായൊരു ലോകത്തെ ലക്ഷ്യമിട്ട് ക്രിസ്റ്റ്യന്‍ സഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു സി സി 1948ലാണ് രൂപംകൊണ്ടത്. 345 സഭകളിലെ 500 മില്യന്‍ ക്രൈസ്തവര്‍ക്കൊപ്പം റോമന്‍ കാത്തലിക് ചര്‍ച്ചുമായി ചേര്‍ന്നാണ് ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം.

Visiting address: 150 route de Ferney, 1211 Geneva 2, Switzerland

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.