You are Here : Home / USA News

കാനഡ എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‌ പുതിയ വികാരി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 04, 2014 11:32 hrs UTC

എഡ്‌മണ്ടന്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ പുതിയ ഡയറക്‌ടറായി റവ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ ചാര്‍ജ്‌ എടുത്തു. പാലാ രൂപതയിലെ പാളയം ഇടവകയില്‍ പെട്ടതും, കുടിയിരുപ്പില്‍ ഉലഹന്നാന്റേയും (പരേതന്‍ 2003), അന്നക്കുട്ടിയുടേയും എട്ടു മക്കളില്‍ മൂത്തമകനും, എം.എസ്‌.ടി സഭാംഗവുമായ ജോണച്ചന്‍ 1984 ഏപ്രില്‍ 30-നാണ്‌ വൈദീക പട്ടം സ്വീകരിച്ചത്‌. അനുഭവജ്ഞാനവും, പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള വൈദഗ്‌ധ്യവും, വിവിധ ഭാഷാ വൈദഗ്‌ധ്യവും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രാഗത്ഭ്യവും തെളിയിച്ച ജോണച്ചന്‍ സീറോ മലബാര്‍ സഭയ്‌ക്കും ഷിക്കാഗോ രൂപതയ്‌ക്കും അതിലുപരി എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ മിഷനും ഒരു നേട്ടവും ഭാഗ്യവുമാണ്‌.

ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും പതിനഞ്ചുവര്‍ഷം റുഹാലയാ മേജര്‍ സെമിനാരിയില്‍ അദ്ധ്യാപകവൃത്തിയും, 2003- 2007 കാലഘട്ടത്തില്‍ സെമിനാരിയുടെ വൈസ്‌ റെക്‌ടറുമായിരുന്നു. വിവിധ വിഷയങ്ങളെ പ്രതിപാദിച്ച്‌ അന്തര്‍ദേശീയവും ദേശീയവുമായ തലത്തില്‍ പതിനഞ്ചോളം പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട ഇടവകകളില്‍ വികാരിയായിരുന്നു. മാണ്‍ഡ്യാ (കര്‍ണ്ണാടക), സാംഗ്‌ളി (മഹാരാഷ്‌ട്ര) എന്നിവടങ്ങളിലും ജര്‍മ്മനി, ഇംഗ്ലണ്ട്‌, പാരീസ്‌ എന്നീ വിദേശ രാജ്യങ്ങളിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, നിരവധി സംരംഭങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും ചെയ്‌ത ജോണച്ചന്‍ സീറോ മലബാര്‍ സഭയുടെ ശക്തമായ വക്താവാണ്‌. ഷിക്കാഗോ രൂപതയില്‍പ്പെട്ട ഓര്‍ലാന്റോ സെന്റ്‌ മേരീസ്‌ മിഷനില്‍ ഒന്നരവര്‍ഷം സേവനം അനുഷ്‌ഠിച്ച്‌ മിഷനെ കുറഞ്ഞ നാളുകൊണ്ട്‌ സ്വന്തമായൊരു പള്ളിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ എത്തിക്കുകയും ചെയ്‌തു. അച്ചന്റെ വരവോടെ എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ വിശ്വാസ സമൂഹം കാത്തിരിക്കുന്ന സ്വന്തമായൊരു പള്ളിയും, സ്വന്തമായൊരു അച്ചനും എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്‌. ആഷ്‌ലി ജോസഫ്‌ മാങ്ങഴാ (780 729 5684) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.