You are Here : Home / USA News

പത്മശ്രീ എ കെ മാഗോയെ ലയണ്‍സ് ക്ലബ് ആദരിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, January 31, 2014 01:27 hrs UTC

 

ഡാലസ്: റിപ്പബ്‌ളിക് ദിനത്തോട്  അനുബന്ധിച്ച് പത്മശ്രീ ലഭിച്ച പ്രവാസി ഭാരതീയനായ  അശോക് കുമാര്‍ മാഗോയെ ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ആദരിച്ചു.

റിപ്പബ്‌ളിക് ദിനത്തില്‍ ഡാലസില്‍ കരോള്‍ട്ടന്‍ രുചി പാലസില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ്  ക്ലബ്   ഡിസ്ട്രിക്റ്റ്  ഗവര്‍ണര്‍ ഡാര്‍ല വിസ്ഡം  പൊന്നാട അണിയിച്ചു.  ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ്  ക്ല്ബ്  പ്രസിഡന്റ് ജോജി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ , ജോണ്‍ പി ജോയ്, സനില്‍ ജോണ്‍ തുടങ്ങി  ലയണ്‍സ്  ക്ലബ് ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.  രാക്ഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി വ്യക്തികളും അനുമോദനമറിയിച്ചു.

സാമൂഹിക പ്രവര്‍ത്തകനായ  എകെ മാഗോ  ലയണ്‍സ്   ഡാലസ് ഡിസ്ട്രിക്റ്റ്  മുന്‍ ഗവര്‍ണറും ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് അംഗവുമാണ്.    ഗ്രേറ്റര്‍ ഡാലസ് ഇന്‍ഡോഅമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിറെ സ്ഥാപക ചെയര്‍മാനായിരുന്ന മാഗോ മറ്റു  നിരവധി സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും ഉന്നതപദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

ഡാലസ്  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന   മാഗോ ആന്‍ഡ്  അസോസിയേറ്റ്‌സ്  എന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സല്‍ട്ടിങ്ങ് കമ്പനിയുടെ ചെയര്‍മാനും അധിപനുമായ  പത്മശ്രീ എ കെ മാഗോ,    ഡാലസ് ഏഷ്യന്‍ സംഘടനകള്‍ക്ക്  ലക്ഷകണക്കിന് ഡോളര്‍ സംഭാവനയായി സ്വരൂപിച്ചു നല്കിയിട്ടുണ്ട്. വ്യാപാര വ്യവസായ രംഗത്ത് ഇന്ത്യയുഎസ് ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിനും യുഎസ് സെനറ്റ്  ഇന്ത്യ  കോക്കസ്  രൂപവത്കരിക്കുന്നതിനും കൂടാതെ  ഇന്‍ഡോ അമേരിക്കന്‍ സിവില്‍ ന്യൂക്ലിയര്‍ വ്യാപാരം നടപ്പാക്കുന്നതിലും മാഗോ മുഖ്യ പങ്കു വഹിച്ചു .

മാഗോയെ കൂടാതെ  അമേരിക്കയിലുള്ള   സിദ്ധാര്‍ദ് മുഖര്‍ജീ (മെഡിസിന്‍, ഓങ്കോളജി) , ഡോ. വംസീ മൂത്ത (മെഡിസിന്‍, ബയോ മെഡിക്കല്‍ റിസര്‍ച്) എന്നീ മറ്റു രണ്ടു പ്രവാസി ഇന്ത്യാക്കാര്‍ക്ക് പത്മശ്രീയും  രണ്ടു അമേരിക്കന്‍ പ്രൊഫസര്‍മാര്‍ക്ക്  (യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ) പത്മഭൂഷനും ലഭിച്ചു. ഇന്ത്യക്ക് പുറത്തുള്ള ഏഴു പേര്‍ക്കാണ് ഈ പ്രാവശ്യം  വിദേശി, പ്രവാസി വിഭാഗങ്ങളില്‍ വിവിധ പത്മ പുരസ്‌കാരങ്ങള്‍  ലഭിച്ചത്.



 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.