You are Here : Home / USA News

പുതിയ കര്‍മ്മപരിപാടികളുമായി കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 28, 2014 03:22 hrs UTC

മയാമി: കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ 31-മത്‌ ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റ്‌ ജോയി ആന്റണിയുടെ നേതൃത്വത്തിലുള്ള പതിനഞ്ച്‌ അംഗ ഭരണസമിതിയില്‍ ബാബു കല്ലിടുക്കില്‍ (വൈസ്‌ പ്രസിഡന്റ്‌), ഷാര്‍ലറ്റ്‌ വര്‍ഗീസ്‌ (സെക്രട്ടറി), ജോര്‍ലിന്‍ ജോസഫ്‌ (ട്രഷറര്‍), രാജി ജോമി (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍ സി. പാപ്പച്ചന്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി മനോജ്‌ ജോര്‍ജ്‌, ജെയിസണ്‍ കാരക്കുന്നേല്‍, ഫ്രാന്‍സീസ്‌ അക്കരപറ്റി, തോമസ്‌ പുതുശേരില്‍, സദാശിവന്‍ കമലഹാസന്‍, ജോസ്‌മാന്‍ കരേടന്‍, ചാക്കോ ഏബ്രഹാം, ജോസ്‌ സെബാസ്റ്റ്യന്‍, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരും കേരള സമാജത്തിന്റെ 2015-ലെ പ്രസിഡന്റ്‌ ഇലക്‌ടായി സജി സക്കറിയാസും ചുമതലയേറ്റു.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നും, വൈവിധ്യമാര്‍ന്ന കര്‍മ്മപദ്ധതികളുംകൊണ്ട്‌ അമേരിക്കന്‍ മലയാളി സംഘടനകളിലെ ഏറ്റവും ശ്രദ്ധേയവുമായിത്തീര്‍ന്ന കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ 2014 -ല്‍ വളരെ ബഹൃത്തായ പരിപാടികള്‍ക്ക്‌ രൂപരേഖ തയാറാക്കിക്കഴിഞ്ഞെന്ന്‌ പ്രസിഡന്റ്‌ ജോയി ആന്റണി അറിയിച്ചു.

മലയാളികള്‍ എന്നും നെഞ്ചിലേറ്റി ഉത്സവമാക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവം കേരളത്തിനു വെളിയില്‍ ആദ്യമായി അമേരിക്കന്‍ ജലാശയത്തില്‍ 'സൗത്ത്‌ ഫ്‌ളോറിഡ ട്രോഫി' എന്ന പേരില്‍ 2003 മുതല്‍ ആരംഭിച്ച മത്സര വള്ളംകളി വളരെ ശ്രദ്ധേയമായ രീതിയില്‍ ഈവര്‍ഷം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും, കര്‍മ്മഭൂമിയില്‍ ജന്മനാടിന്റെ തനിമ പങ്കുവെയ്‌ക്കുന്ന നിരവധി പദ്ധതികളും അണിയിച്ചൊരുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.