You are Here : Home / USA News

കായികപ്രേമികള്‍ക്ക് ആവേശമായി ദുബായ് മാരത്തണ്‍

Text Size  

Story Dated: Saturday, January 25, 2014 04:59 hrs UTC

 

ദുബായ്: മത്സരമെന്നതിലുപരി ദുബായ് നിവാസികള്‍ക്ക് ഏറെ കൗതുകവും ആവേശവും ജനിപ്പിച്ച പരിപാടിയായിരുന്നു വെള്ളിയാഴ്ച നടന്ന ദുബായ് മാരത്തണ്‍. എത്യോപ്യന്‍ താരങ്ങളുടെ ആധിപത്യം അടിവരയിടുന്നതായിരുന്നു മത്സരമെങ്കിലും പൊതുജനങ്ങള്‍ക്ക് ഒത്തുചേരലിന്റെ ആഘോഷമാണ് മാരത്തണ്‍ സമ്മാനിച്ചത്.

പതിവിലും കവിഞ്ഞ പങ്കാളിത്തത്തോടെയാണ് ഇത്തവണ മാരത്തണ്‍ ഓട്ടമത്സരങ്ങള്‍ നടന്നത്. അതിരാവിലെ ഏഴ് മണിക്ക് ബുര്‍ജുല്‍ അറബിന് കീഴെ ഉമ്മുസുഖീം റോഡിലാണ് മാരത്തണ്‍ നടന്നത്. മഞ്ഞ് പുതഞ്ഞുനില്‍ക്കുന്ന റോഡില്‍ ആദ്യം അത്‌ലറ്റുകള്‍ക്കായി 10 കിലോമീറ്റര്‍ മത്സരം നടന്നു. തുടര്‍ന്ന് 11 മണിക്കാണ് പൊതുജനങ്ങള്‍ക്കായുള്ള മത്സരം നടന്നത്. വിവിധ രാജ്യക്കാരായ മത്സരാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലും രൂപങ്ങളിലുമായി മത്സരത്തില്‍ പങ്കെടുത്തത് കൗതുകംനിറഞ്ഞ കാഴ്ചയായി മാറി. മത്സരമെന്നതിലുപരി ഒരു ആഘോഷത്തില്‍ പങ്കാളികളാകുന്ന മനോഭാവത്തോടെയായിരുന്നു സാധാരണക്കാരായ മത്സരരാര്‍ഥികള്‍ക്ക്. കോമാളിവേഷത്തില്‍ എത്തിയവര്‍ വരെ മാരത്തണില്‍ പങ്കാളികളായി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മികച്ച സമയമാണ് ദുബായ് മാരത്തണില്‍ താണ്ടപ്പെടുന്നത്. ജൂനിയര്‍ വിഭാഗത്തിലെ അനൗദ്യോഗിക ലോകറെക്കോഡ് മാരത്തണിന്റെ നേട്ടങ്ങളിലൊന്നാണ്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളിലെ മികച്ച സമയം കണ്ടെത്താനും വെള്ളിയാഴ്ചയിലെ മാരത്തണിന് സാധിച്ചു. ഏറ്റവും വലിയ സമ്മാനത്തുകയുമായി ആയിരങ്ങളെ ആകര്‍ഷിച്ചു മുന്നേറുന്ന ദുബായ് മാരത്തണ്‍ കായികക്ഷമത വീണ്ടെടുത്ത് പുതിയ വേഗവും ദൂരവും താണ്ടാനുള്ള പ്രേരണകൂടിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.