You are Here : Home / USA News

കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ വര്‍ണ്ണാഭമായ ഫാമിലി നൈറ്റ്‌

Text Size  

Story Dated: Friday, January 24, 2014 11:24 hrs UTC

 
ജോസ്‌ പിന്റോ സ്റ്റീഫന്‍
 

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റ്‌ വര്‍ണ്ണാഭമായി അരങ്ങേറി. ഡ്യൂമോണ്ടിലെ ലൂഥറന്‍ ചര്‍ച്ച്‌ ഓഫ്‌ ഔവര്‍ റിഡീമറില്‍ വൈകിട്ട്‌ 5.30-ന്‌ കുടുംബ സംഗമം ആരംഭിച്ചു.

ബിന്ദു മാത്യു, അജു തര്യന്‍ എന്നിവര്‍ എം.സിമാരായിരുന്നു. ബിന്ദ്യ പ്രസാദ്‌ നേതൃത്വം നല്‍കുന്ന മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ മേല്‍നോട്ടത്തില്‍ വിവിധയിനം നൃത്തനൃത്യങ്ങള്‍ ഉണ്ടായിരുന്നു. ജെംസണ്‍ കുര്യാക്കോസ്‌, സാബു ജോസഫ്‌, സിറിയക്‌ കുര്യന്‍, മേഴ്‌സി സിറിയക്‌ എന്നിവര്‍ ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

കുട്ടികള്‍ക്കായി പ്രസംഗ മത്സരം, ഗാനമത്സരം എന്നിവയും കപ്പിള്‍സിനായി `പത്തില്‍പത്ത്‌ പൊരുത്തം' മത്സരവുമുണ്ടായിരുന്നു. സാമുവേല്‍, ഷിബു, മേഴ്‌സി സിറിയക്‌ എന്നിവര്‍ മത്സരങ്ങളുടെ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.

കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ തത്സമയ നാടന്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്‌തു. സിറിയക്‌ കുര്യന്‍ ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ക്രമീകരണം കൈകാര്യം ചെയ്‌തു. ഷെറിലിന്റെ നേതൃത്വത്തില്‍ പിയാനോ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പിയാനോ അവതരണം നടത്തി.

മലയാളം ക്ലാസ്‌ നടത്തുന്ന ഈ സംഘടനയുടെ പ്രത്യേക വിഭാഗമായ ഇന്ത്യന്‍ അക്കാഡമി ഓഫ്‌ ലാംഗ്വേസ്‌്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ഇവിടുത്തെ വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

അതുപോലെ സംഗമം വിജയകരമാക്കുവാന്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍, സ്‌പോണ്‍സര്‍മാര്‍, പാചക വിദഗ്‌ധര്‍, കലാകാരന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം നന്ദി അര്‍പ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയിലെ ജിബി തോമസ്‌ മൊളോപ്പറമ്പില്‍ പ്രത്യേക അതിഥിയായിരുന്നു.

പ്രസിഡന്റ്‌ ബോബി തോമസിന്റെ നേതൃത്വത്തില്‍ അജു തര്യന്‍, തോമസ്‌ തോമസ്‌, സിറിയക്‌ കുര്യന്‍, ഹരികുമാര്‍ രാജന്‍, അനു ചന്ദ്രോത്ത്‌, ഡാലിയ ചന്ദ്രോത്ത്‌, റ്റോമി തോമസ്‌, ജെംസണ്‍ കുര്യാക്കോസ്‌, ജോണ്‍ തോമസ്‌, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, അന്നമ്മ ജോസഫ്‌ എന്നിവര്‍ ഭാരവാഹിത്വം വഹിക്കുന്നു.

ഈ സംഘടനയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും സംഘടനയില്‍ ചേരുവാനും ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www.keralasamajamnj.com


വീഡിയോ ലിങ്ക്‌ കാണുക: http://www.youtube.com/watch?v=5yodNjGfPDQ&feature=youtu.be


 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.