You are Here : Home / USA News

ബ്രോങ്ക്‌സ് ദേവാലയത്തില്‍ മാര്‍ ബോസ്‌കോ പുത്തൂരിന് സ്വീകരണം നല്‍കി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, January 23, 2014 12:07 hrs UTC

 

ന്യൂയോര്‍ക്ക് : നാപ്പത്തി മൂന്നു വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ എരിയാ ബിഷപ്പും, മെല്‍ബോണ്‍ രൂപതയുടം നിയുക്ത മെത്രാനുമായ മാര്‍ ബോസ്‌കു പുത്തൂരിന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി.

ജനുവരി 18- ാം തിയതി ഇടവകയില്‍ എത്തിയ മാര്‍ ബോസ്‌കോ, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായ വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയുടെ ശിക്ഷണത്തില്‍ നിന്നും വരുന്ന വാര്‍ഡുതല ബൈബിള്‍ ക്ലാസുകള്‍ സന്ദര്‍ശിച്ചു. വൈറ്റ് സ്‌കെയിന്‍ വാര്‍ഡിലെ 101- ാം  ക്ലാസിന്റെ ഉദ്ഘാടനം പിതാവ് വൈകിട്ട് നിര്‍വ്വഹിച്ചു. മാര്‍ ബോസ്‌കോ മെത്രാനായതിന്റെ നാലാം വാര്‍ഷികം തദവസരത്തില്‍ ആഘോഷിച്ചു. എഡ്വിന്‍ കാത്തികുടുംബം ആതിഥേയത്വം വഹിച്ചു.

19- ാം തിയതി ഞായറാഴ്ച ഇടവകയുടെ ഔദ്യോഗിക സ്വീകരണം മാര്‍ പുത്തൂരിന് നല്‍കി. പാലിയത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ റെക്ടറില്‍ നിന്നും പിതാവിനെ ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ കവാടത്തില്‍ കൈക്കാരന്‍ സണ്ണി കൊല്പറക്കല്‍ ബൊക്കെ നല്‍കി മാര്‍ പുത്തൂരിനെ സ്വീകരിച്ചു.തുര്‍ന്ന് നടന് വി.സെബാസ്ത്യാനോസിന്റെ തിരുനാളില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി . ഫാ. ജോസ് കണ്ടത്തിക്കുടി , അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരും ആയിരുന്നു. തുടര്‍ന്നു നടന്ന ലദീഞ്ഞിനും പിതാവ് കാര്‍മ്മികനായിരുന്നു. കൊച്ചു റാണി ഇലവുങ്കല്‍ ആയിരുന്നു ഒരു വര്‍ഷത്തെ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ പ്രസുദേന്തി.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം , ഇടവകയുടെ ഉപഹാരം കൈക്കാരന്മാരായ ആന്‍രണി കൈതാരവും, സണ്ണി കെല്ലറക്കലും ചേര്‍ന്ന്  മാര്‍ ബോസ്‌കോയ്ക്ക് സമ്മാനിച്ചു. കൈക്കാരന്‍ സക്കറിയാസ് ജോണ്‍ ഇടവകയുടെ ആശംസകള്‍ പിതാവിനു നേര്‍ന്നു.

കാലിഫോര്‍ണിയായിലെ സന്തിയോഗോയില്‍ നടക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി, മാര്‍ ബോസ്‌കോ പുത്തൂര്‍  20 - ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെട്ടു. ഫെബ്രുവരി രണ്ടാം തിയതി നാട്ടിലേക്ക് തിരിച്ചു പോകുന്ന മാര്‍ പുത്തൂര്‍, മര്‍ച്ച് ഒന്നാം തിയതി മെല്‍ബണിലേക്ക് പുതിയ ദൗത്യവുമായി പുറപ്പെടും. മാര്‍ച്ച് 25- ാം തിയതി മെന്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പായി മാര്‍ പുത്തൂരിനെ വാഴിക്കും.




 

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.