You are Here : Home / USA News

അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരത്തിന് പരിശ്രമിക്കും: മന്ത്രി കെ. സി. ജോസഫ്‌

Text Size  

Story Dated: Monday, December 30, 2013 12:48 hrs UTC

താമ്പാ: ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി നടന്ന 47-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ ചര്‍ച്ചാ വിഷയം 'ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌' (IFS) എന്നതായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷവാദത്തിന്‍റെയും കേളീരംഗമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യന്‍ ജനതയുടെയോ ഭാരത സര്‍ക്കാരിന്‍റെയോ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനല്ല അമേരിക്കയിലെ ഇന്ത്യന്‍ കോണ്സുലേറ്റും ജോലിക്കാരും ശ്രമിക്കുന്നത് മറിച്ച് ഉദ്യോഗസ്ഥരുടെ വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണെന്നും അഭിപ്രയമുയരുകയുണ്ടായി.

 

ദേവയാനിക്കേസ്‌ സംബന്ധിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയരുകയുണ്ടായി. കേരള സാംസ്കാരിക, പ്രവാസി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ്‌ , അറ്റോര്‍ണി സ്റ്റാന്‍ലി കളത്തറ, ഓറഞ്ചു കൌണ്ടി കൌണ്‍സില്‍മാന്‍ ടോം എബ്രഹാം, സി. ആണ്ട്രൂസ്, എ. സി. ജോര്‍ജ്ജു്, വര്‍ഗീസ് പി. വര്‍ഗീസ്, മഹാകപി വയനാടന്‍, ജോര്‍ജ്ജ് കുരുവിള, മനോഹര്‍ തോമസ്‌, മാത്യു മൂലേച്ചേരില്‍, അലക്സ്‌ വിളനിലം, രാജു തോമസ്‌, ഷീല ചെറു, പി. വി. ചെറിയാന്‍, ത്രേസ്യാമ്മ നാടവള്ളില്‍, എബ്രഹാം പത്രോസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, അച്ചാമ്മ ചന്ദ്രശേഖരന്‍, സാജന്‍ മാത്യു, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യന്‍ കോണ്സുലെറ്റുകളേക്കുറിച്ചുള്ള അമേരിക്കന്‍ മലയാളികളുടെ പരാതികളും പരിഹാര മാര്‍ഗ്ഗങ്ങളും ബഹു. കേരള സാംസ്കാരിക, പ്രവാസികാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫിന് ministerkcjoseph@gmail.com എന്ന വിലാസത്തില്‍ അയച്ചു കൊടുക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.