You are Here : Home / USA News

ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫോന്‍സാ കമ്യൂണിറ്റി ക്രിസ്‌മസ്‌ കരോളും തിരുപ്പിറവിയും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 29, 2013 02:12 hrs UTC

ടെക്‌സാസ്‌: ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്‌മസ്‌ കരോളും, തിരുപ്പിറവിയും ഭക്തനിര്‍ഭരമായി ആഘോഷിച്ചു. കരോളിംഗില്‍ നൂറില്‍പ്പരം ആളുകള്‍ മൂന്നു ദിവസങ്ങളിലായി നാല്‍പ്പതോളം വീടുകളില്‍ തിരുപ്പിറവിയുടെ സന്ദേശവും പ്രാര്‍ത്ഥനീഗീതങ്ങളുമായി എത്തി. ഇപ്രവാശ്യം ഗായകസംഘത്തിനൊപ്പം പുതുമയാര്‍ന്ന ചെണ്ടമേളത്തിന്റെ അകമ്പടി ജനങ്ങളില്‍ ആവേശത്തിന്റെ അലയടിയുണര്‍ത്തി.

വികാരി ഫാ. ഡൊമിനിക്‌ പെരുനിലവും, പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസും പ്രാര്‍ത്ഥനയ്‌ക്കും ആഘോഷങ്ങള്‍ക്കും ആദ്യാവസാനംവരെ നേതൃത്വം നല്‍കി. യേശുദേവന്റെ പിറവിയുടെ സന്ദേശം വിളിച്ചോതുന്ന മാസ്‌മരിക ഗാനശകലങ്ങള്‍ കോര്‍ത്തിണക്കിയ ഗാനങ്ങള്‍, സംഘം നേതാവ്‌ അജിത്‌ വര്‍ഗീസിനോടൊപ്പം സിജോ, അനൂപ്‌, മാര്‍ഷല്‍, പ്രിയ, മിനി, സൂസന്‍, മോളി, സുജ തുടങ്ങിയ ഗായകര്‍ ഓരോ വീട്ടിലും ആലപിച്ചു. ഉണ്ണിയേശുവിനെ കൈയ്യിലേന്തി ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ നടത്തിയ ഭവന സന്ദര്‍ശനം ഓരോ വീടും അണിഞ്ഞൊരുങ്ങി കാത്തിരുന്നു സ്വീകരിച്ചു. ബൈബിള്‍ സൂസനും, പ്രഭാഷണം ഫാ. ഡൊമിനിക്‌, സിജോ, അനൂപ്‌ എന്നിവരും കോര്‍ഡിനേഷന്‍ ജോര്‍ജ്‌ തോമസിനൊപ്പം ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ഈവര്‍ഷത്ത കരോള്‍ അവിസ്‌മരണീയമാക്കി.

തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ 24-ന്‌ രാത്രി പത്തുമണിക്ക്‌ ഫാ. ഡൊമിനിക്‌ പെരുനിലത്തിന്റെ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ആരംഭിച്ചു. ദിവ്യബലിയില്‍ അദ്ദേഹം നല്‍കിയ ഹൃദയസ്‌പര്‍ശിയായ ക്രിസ്‌മസ്‌ സന്ദേശം എല്ലാ ഇടവകാംഗങ്ങളുടേയും മുക്തകണ്‌ഠ പ്രശംസ നേടിയെടുത്തു. ക്രിസ്‌തുവില്‍ നിന്നുള്ള യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാനും സ്വയം സ്വീകരിക്കാനും, കുടുംബത്തിലും സമൂഹത്തിലും അതിന്റെ നന്മ വളര്‍ത്തുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന്‌ സന്ദേശത്തില്‍ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. 12 മണിവരെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത്‌ ലോക രക്ഷയ്‌ക്കായി മനുഷ്യാവതാരമെടുത്ത ഉണ്ണിയേശുവിനെ ആരാധിച്ചുവണങ്ങി. ഗായകസംഘം ആലപിച്ച ഗാനങ്ങളും, കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും അതിമനോഹരമായി.

ഫാ. ഡൊമിനിക്‌ ക്രിസ്‌മസ്‌ കേക്ക്‌ മുറിച്ചു പങ്കുവെച്ചു. എല്ലാവരും പരസ്‌പരം ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു. ആദ്യമായി ഇതുപോലൊരു തിരുപ്പിറവി ആഘോഷം സംഘടിപ്പിച്ച കമ്മിറ്റി അംഗങ്ങള്‍ക്ക്‌ പ്രത്യേകം നന്ദി പറഞ്ഞു. സണ്ണി തോമസ്‌ ഓസ്റ്റിന്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.